city-gold-ad-for-blogger
Aster MIMS 10/10/2023

CM against CAA | പൗരത്വ ഭേദഗതി നിയമം ആര്‍ എസ് എസ് അജൻഡ നടപ്പാക്കാന്‍; നിയമം ഭരണഘടനയുടെ നഗ്നമായ ലംഘനമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: (KasargodVartha) കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടന്ന ബഹുജന റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
  
CM against CAA | പൗരത്വ ഭേദഗതി നിയമം ആര്‍ എസ് എസ് അജൻഡ നടപ്പാക്കാന്‍; നിയമം ഭരണഘടനയുടെ നഗ്നമായ ലംഘനമെന്ന് മുഖ്യമന്ത്രി

ഇൻഡ്യയെ മതരാഷ്ട്രമാക്കാനുള്ള ആര്‍ എസ് എസ് അജൻഡയുടെ ഭാഗമായാണ് സി എ എ നടപ്പിലാക്കുന്നത്. ഈ നിയമം രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ്. സി എ എയും, എന്‍ പി ആറും കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി എ എയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ല. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു. സി എ എക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ് തയാറായില്ല. സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത നിരവധി സി പി എം നേതാക്കളാണ് അറസ്റ്റിലായത്. കോണ്‍ഗ്രസിന്റെ ഒരു നേതാവ് പോലും അറസ്റ്റിലായിട്ടില്ല. സി എ എ വിരുദ്ധ സമരത്തെ കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തിയെന്നും പിണറായി കുറ്റപ്പെടുത്തി.

ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍, കേരള മുസ്ലിം ജമാഅത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍ എം പി പി കരുണാകരന്‍, കെ പി സതീഷ്ചന്ദ്രന്‍, എം എല്‍ എമാരായ സി എച് കുഞ്ഞമ്പു , എം രാജഗോപാലന്‍ എന്നിവരും വി വി രമേശന്‍, സി പി ബാബു, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ തുടങ്ങിയവരും പ്രസംഗിച്ചു.
 
CM against CAA | പൗരത്വ ഭേദഗതി നിയമം ആര്‍ എസ് എസ് അജൻഡ നടപ്പാക്കാന്‍; നിയമം ഭരണഘടനയുടെ നഗ്നമായ ലംഘനമെന്ന് മുഖ്യമന്ത്രി

Keywords: Kasaragod, Kasaragod-News, Kerala,news, News-Malayalam,Top-Headlines, Kanhangad, CAA is flagrant violation of the Constitution: Chief Minister.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL