city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | ബസ് ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം, യാത്രക്കാരെ സുരക്ഷിതരാക്കി ഡ്രൈവർ മരണത്തിന് കീഴടങ്ങി, നൊമ്പരമായി അബ്ദുർ റഹ്‌മാന്റെ വിടവാങ്ങൽ

ഉപ്പള: (KasaragodVartha) ബസ് ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി. ധർമ്മത്തടുക്ക-കാസർകോട് റൂടിലോടുന്ന ബസ് ഓടിച്ചിരുന്ന ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുർ റഹ്‌മാൻ (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

Obituary | ബസ് ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം, യാത്രക്കാരെ സുരക്ഷിതരാക്കി ഡ്രൈവർ മരണത്തിന് കീഴടങ്ങി, നൊമ്പരമായി അബ്ദുർ റഹ്‌മാന്റെ വിടവാങ്ങൽ

ബസ് പെർമുദെ ജൻക്ഷനിൽ എത്തിയപ്പോൾ അബ്ദുർ റഹ്‌മാന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ബസിൽ നിന്നിറങ്ങി സമീപത്തെ കടയിൽ നിന്ന് വെള്ളം കുടിച്ചു. പിന്നീട് ചേവാർ കുണ്ടങ്കരയടുക്കയിൽ ബസ് വശത്തേക്ക് മാറ്റി നിർത്തി. യാത്രക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് അദ്ദേഹത്തെ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമെന്നാണ് നിഗമനം.
  
Obituary | ബസ് ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം, യാത്രക്കാരെ സുരക്ഷിതരാക്കി ഡ്രൈവർ മരണത്തിന് കീഴടങ്ങി, നൊമ്പരമായി അബ്ദുർ റഹ്‌മാന്റെ വിടവാങ്ങൽ

ബസ് നിർത്താനുള്ള ഡ്രൈവറുടെ തീരുമാനം വൻ ദുരന്തമാണ് ഒഴിവാക്കിയത്. സംഭവസമയത്ത് ബസിൽ സ്ത്രീകളും കുട്ടികളുമടക്കം 30 ഓളം യാത്രക്കാരുണ്ടായിരുന്നു. അബ്ദുർ റഹ്‌മാൻ വർഷങ്ങളായി ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ മൊയ്‌ദീൻ കുഞ്ഞി - മറിയം ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്റ. മകൻ: അർഫാത്. സഹോദരങ്ങൾ: മുഹമ്മദ് അലി, ബീഫാത്വിമ, നഫീസ, ഹവ്വ ഉമ്മ, ആതിഖ.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Uppala, Obituary, Death, Passengers, Bus drive, Bus driver dies while driving, saves lives of passengers. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia