Accident | ചിറ്റാരിക്കാല്‍ മലയോര പാതയിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 7 പേര്‍ക്ക് പരുക്ക്
Dec 20, 2023, 23:24 IST
ചിറ്റാരിക്കാല്‍: (KasargodVartha) മലയോര ഹൈവേയിലെ ചിറ്റാരിക്കാല്‍ കാറ്റാം കവല മറ്റപള്ളി വളവില്‍ കര്‍ണാടക ശിവമൊഗ്ഗയിൽ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. തീര്‍ഥാടനം കഴിഞ്ഞു മടങ്ങവെ ബുധനാഴ്ച രാത്രിയാണ് അപകടം.
അപകടത്തില്‍ ഏഴ് അയ്യപ്പഭക്തര്‍ക്ക് പരുക്കേറ്റുതായി ദൃക്സാക്ഷികൾ പറഞ്ഞു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
21 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നാട്ടുകാരും ചിറ്റാരിക്കാല്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരുക്കേറ്റവരെ ചിറ്റാരിക്കാലിലെയും ചെറുപുഴയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, News, Malayalam News, Kerala News, Kasaragod News, Bus accident in Chitarikal; 7 people injured