Budget | കാസർകോട് പുതിയ നഴ്സിങ് കോളജ് സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം; എൻഡോസൾഫാൻ പാകേജിന് 17 കോടി; പെരിയ എയർ സ്ട്രിപിന് 1.10 കോടിയും വകയിരുത്തി; ജില്ലയിൽ പി എസ് സിക്ക് സ്വന്തം കെട്ടിടം പണിയും
Feb 5, 2024, 11:25 IST
കാസർകോട്: (KasargodVartha) കാസർകോട്ട് പുതിയ നഴ്സിങ് കോളജ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കാസർകോട് ഉൾപെടെ അഞ്ച് ജില്ലകളിലായാണ് അഞ്ച് പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുക. കേരളത്തെ മെഡികൽ ഹബാക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മേഖലക്ക് ഊന്നൽ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
< !- START disable copy paste -->
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റിലും 17 കോടി രൂപ നീക്കിവെച്ചിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സർകാരിന്റെ അവസാന ബജറ്റിൽ എൻഡോസൾഫാൻ പാകേജിനായി 19 കോടി രൂപ അനുവദിച്ചിരുന്നു.
പെരിയ എയർസ്ട്രിപ് പദ്ധതിക്ക് 1.10 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബേക്കല്‍ അന്താരാഷ്ട്ര ടൂറിസ വികസനം ലക്ഷ്യമിട്ടാണ് പെരിയ എയര്‍ സ്ട്രിപ് പദ്ധതി നേരത്തെ പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ പി എസ് സിക്ക് സ്വന്തം കെട്ടിടം പണിയുമെന്നും ബജറ്റ് പ്രഖ്യാപനങ്ങളിൽ പറയുന്നു.

Keywords: News, Malayalam, Kerala, Budget, Nursing College, Medical hub, Endosalfan, Health, Budget: New nursing college will be established in Kasaragod