മിസ്ഡ് കോള്‍ ബ്ലാക്ക് മെയിലിംഗ്; ബന്ധം സ്ഥാപിക്കുന്ന വീട്ടമ്മമാരില്‍ നിന്നും ഫോട്ടോ ചോദിച്ചുവാങ്ങി മോര്‍ഫ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി, വീട്ടമ്മയുടെ രണ്ടര പവനും 12,000 രൂപയും തട്ടിയെടുത്ത നാലംഗ സംഘം പിടിയിലായി, വലയില്‍പെടുത്താനായി ഉപയോഗിക്കുന്നത് സ്ത്രീയെ
Jan 12, 2018, 14:40 IST
കാസര്‍കോട്: (www.kasargodvartha.com 12.01.2018) മിസ്ഡ് കോളിലൂടെ വീട്ടമ്മമാരുമായി ബന്ധംസ്ഥാപിച്ച് ബ്ലാക്ക് മെയിലിംഗ് നടത്തി സ്വര്‍ണവും പണവും തട്ടുന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. കാസര്‍കോട്ടെ പരിസരപ്രദേശത്ത് താമസിക്കുന്ന വീട്ടമ്മയുടെ രണ്ടര പവനും 12,000 രൂപയും തട്ടിയെടുത്തുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഘം പിടിയിലായത്. വീട്ടമ്മയുടെ സമര്‍ത്ഥമായ ഇടപെടല്‍ സംഘത്തെ പിടികൂടാന്‍ പോലീസിന് എളുപ്പമായി. തട്ടിയെടുത്ത സ്വര്‍ണവും പണവും തിരിച്ചുനല്‍കിയതിനാല്‍ സംഘത്തിനെതിരെ വീട്ടമ്മ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയില്ല. ഇതേതുടര്‍ന്ന് പോലീസ് കേസെടുക്കാതെ സംഘത്തെ താക്കീത് നല്‍കി വിട്ടയച്ചു.
ഭര്‍ത്താവ് ഗള്‍ഫിലുള്ള സ്ത്രീകളെയാണ് സംഘം വലയിലാക്കുന്നത്. സംഘത്തില്‍ സ്ത്രീയും ഉള്‍പെടും. വീട്ടമ്മമാരുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്ന സംഘം പിന്നീട് ഈ നമ്പറിലേക്ക് നിരന്തരം മിസ്ഡ് കോളടിക്കും. പല തവണ മിസ്ഡ് കോള്‍ ഫോണില്‍ കാണുന്നതോടെ വീട്ടമ്മമാര്‍ തിരിച്ചുവിളിക്കുകയും ചെയ്യും. ഈ സമയം സംഘത്തിലെ സ്ത്രീ ഫോണെടുക്കുകയും മയത്തില്‍ സംസാരിച്ച് വലയിലാക്കുകയുമാണ് ചെയ്യുന്നത്.
ഇതിനിടെ വീട്ടമ്മമാരുടെ വാട്‌സാപ്പ് നമ്പറും കൈക്കലാക്കും. പിന്നീട് കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയും വീട്ടിലെ വിശദ വിവരങ്ങള്‍ ചോദിച്ചറിയുകയും ഫോട്ടോ അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഫോട്ടോ നല്‍കുന്നതോടെ ബ്ലാക്ക് മെയിലിംഗ് ആരംഭിക്കും. സ്വര്‍ണവും പണവും നല്‍കിയില്ലെങ്കില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കെണിയിലകപ്പെട്ട വീട്ടമ്മമാരെ ഭീഷണിപ്പെടുത്തും.
ഇത്തരത്തില്‍ നിരവധി വീട്ടമ്മമാരുടെ പണം കൈക്കലാക്കിയതായും എന്നാല്‍ മാനഹാനിയും ഭീഷണിയും ഭയന്ന് ആരും പരാതിപ്പെടാത്തതിനാല്‍ സംഘം ബ്ലാക്ക് മെയില്‍ തട്ടിപ്പുമായി മുന്നോട്ടു പോവുകയാണ് ചെയ്യുന്നതെന്നും കാസര്‍കോട് സിഐ അബ്ദുര്‍ റഹീം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missed call, House-wife, Photo, Top-Headlines, Threatening, Black mailing; 4 held
< !- START disable copy paste -->