Died | ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
Nov 2, 2023, 11:08 IST
കാസർകോട്: (KasargodVartha) ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ബിജെപി മുൻ മുൻസിപൽ കമിറ്റി പ്രസിഡന്റും അണങ്കൂർ ശാരദ ഭജന മഠം പ്രസിഡന്റുമായിരുന്ന അണങ്കൂർ മൂകാംബിക നിവാസിലെ എ സതീഷ (54) യാണ് മരിച്ചത്. പരേതരായ കുഞ്ഞിരാമ - കാർത്യായനി ദമ്പതികളുടെ മകനാണ്.
കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ അലുമൂനിയം ഫാബ്രികേഷൻ സ്ഥാപനത്തിലെ മാനജരായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുലോചന. മക്കളില്ല.