NDA candidate | ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട്ട് സർപ്രൈസ് സ്ഥാനാർഥിയുമായി ബിജെപി; എം എൽ അശ്വിനി ജനവിധി തേടും
Mar 2, 2024, 19:26 IST
കാസർകോട്: (KasargodVartha) കേരളത്തിലെ 12 സീറ്റുകളിലെയടക്കം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി ആദ്യഘട്ട പട്ടിക പുറത്ത് വിട്ടു. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കാസർകോട്ട് സർപ്രൈസ് സ്ഥാനാർഥിയെയാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. മഞ്ചശ്വരം ബ്ലോക് പഞ്ചായത് അംഗം എം എൽ അശ്വിനിയാണ് ജനവിധി തേടുക.
മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക് പഞ്ചായത് വോർക്കാടി ഡിവിഷൻ അംഗവുമായ അശ്വിനി പജ്‌വ സ്വദേശിനിയാണ്. കുറച്ച് കാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിപ്ലോമ ഇൻ മോണ്ടിസോറി, ഡിപ്ലോമ ഇൻ അകൗണ്ടിംഗ് ആണ് വിദ്യാഭ്യാസം. ശശിധരൻ ആണ് ഭർത്താവ്.

കണ്ണൂർ - സി രഘുനാഥ്, വടകര - പ്രഫുൽ കൃഷ്ണ, കോഴിക്കോട് - എം ടി രമേശ്, മലപ്പുറം - അബ്ദുൽ സലാം, പൊന്നാനി - നിവേദിത സുബ്രമണ്യം, പാലക്കാട് - സി കൃഷ്ണകുമാർ, തൃശൂർ - സുരേഷ് ഗോപി, ആലപ്പുഴ - ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട - അനിൽ ആന്റണി, ആറ്റിങ്ങൽ - വി മുരളീധരൻ, തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ എന്നിവർ മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറിലും വീണ്ടും ജനവിധി തേടും.
കാസർകോട്ട് എൽഡിഎഫ് സ്ഥാനാർഥിയായി എം വി ബാലകൃഷ്ണൻ മാസ്റ്ററെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിനായി ഇത്തവണയും രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിന് 1,76,049 വോടുകളാണ് ലഭിച്ചത്. യുഡിഎഫിലെ രാജ്മോഹൻ ഉണ്ണിത്താൻ 4,74,961 വോടും എൽഡിഎഫിലെ കെപി സതീഷ് ചന്ദ്രൻ 4,34,523 വോടുമാണ് നേടിയത്. വനിതാ മുഖത്തെ സ്ഥാനാർഥിയാക്കിയ ബിജെപി പരമാവധി വോടുകൾ നേടാനാണ് ലക്ഷ്യമിടുന്നത്.