city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bison | കാസർകോട്ടും കാട്ടുപോത്ത് ഭീഷണി; ജനം പരിഭ്രാന്തിയിൽ; വീഡിയോ പുറത്ത്

കാസർകോട്: (www.kasargodvartha.com) കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ കുത്തേറ്റ് മൂന്ന് പേർ മരിച്ചതിന് പിന്നാലെ കാസർകോട് ജില്ലയിലും കാട്ടുപോത്തിന്റെ ഭീഷണി. ജനവാസ മേഖലയിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പുത്തിഗെ അംഗഡിമൊഗറിൽ കാട്ടുപോത്തിനെ കണ്ടിരുന്നു.

Bison | കാസർകോട്ടും കാട്ടുപോത്ത് ഭീഷണി; ജനം പരിഭ്രാന്തിയിൽ; വീഡിയോ പുറത്ത്

അതിനിടെ, ബുധനാഴ്ച രാത്രി ബേള - മുള്ളേരിയ കെ എസ് ടി പി റോഡിലാണ് വാഹന യാത്രക്കാർ കാട്ടുപോത്തിനെ കണ്ടത്. ഇവർ കാട്ടുപോത്തിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. വാഹനം നിർത്തിയിട്ടത് കൊണ്ട് ആക്രമിക്കപ്പെട്ടില്ല. കാട്ടുപോത്തിന്റെ മുന്നിൽ പെട്ടാൽ അവ ആക്രമിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

Bison | കാസർകോട്ടും കാട്ടുപോത്ത് ഭീഷണി; ജനം പരിഭ്രാന്തിയിൽ; വീഡിയോ പുറത്ത്

ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനോ മയക്കുവെടിവെക്കാനോ വനം വകുപ്പ് തയ്യാറാകണമെന്നാണ് ആവശ്യം. ജീവൻ പണയം വെച്ചാണ് തങ്ങൾ കഴിയുന്നതെന്ന് പുത്തിഗെയിലെയും ബേളയിലെയും പ്രദേശവാസികൾ പറഞ്ഞു. കാട്ടുപോത്ത് കൃഷി നശിപ്പിക്കുന്നതായും പരാതിയുണ്ട്.

Keywords: News, Kasaragod, Kerala, Bison, Natives, Attack, Complaint, Bison menace in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia