Released | ഇന്‍ഡ്യയ്ക്ക് വന്‍ നയതന്ത്ര വിജയം; ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുന്‍ നാവിക സേനാംഗങ്ങളെയും ഖത്വര്‍ മോചിപ്പിച്ചു
Feb 12, 2024, 09:05 IST
ഖത്വര്‍: (KasargodVartha) ഇന്‍ഡ്യയ്ക്ക് വന്‍ നയതന്ത്ര വിജയം. ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളിയടക്കം എട്ട് മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയും ഖത്വര്‍ വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം എട്ട് മുന്‍ ഇന്‍ഡ്യന്‍ നാവികരെയാണ് ഖത്വര്‍ സ്വതന്ത്രരാക്കിയത്. ഇവരില്‍ ഏഴുപേരും നാട്ടിലേക്ക് മടങ്ങി.
ഇന്‍ഡ്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്വറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഖത്വര്‍ അമീര്‍ എല്ലാവരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അല്‍ ദഹ്‌റ എന്ന കംപനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്വര്‍ അധികൃതരോ ഇന്‍ഡ്യന്‍ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച് 25ന് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും തുടര്‍ന്ന് ഒക്ടോബര്‍ 26ന് പ്രാഥമിക കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയുമായിരുന്നു.
2023 ഒക്ടോബറിലാണ് ഖത്വറിലെ വിചാരണ കോടതി എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട മുന്‍ നാവികരുടെ കുടുംബം നല്‍കിയ അപീല്‍ പരിഗണിച്ച് ഡിസംബര്‍ 28ന് അപീല്‍ കോടതി വധശിക്ഷ റദ്ദാക്കി. പകരം ഓരോത്തര്‍ക്കും വ്യത്യസ്ത കാലയളവിലുള്ള ജയില്‍ തടവുശിക്ഷയാണ് നല്കിയത്.
ഖത്വര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേര്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച (12.02.2024) പുലര്‍ചെ വാര്‍ത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
Keywords: News, Gulf-News, Gulf News, Top-Headlines, Diplomatic Victory, India, Qatar, Frees, Eight, Ex-Navy, Veterans, Jailed, Espionage Charges, Ministry of External Affairs (MEA), Indian Navy, Al Dahra Global Company, Qatar News, Gulf News, Big diplomatic victory for India: Qatar frees eight ex-Navy veterans jailed on espionage charges.