Bitter Gourd Benefits | കയ്പ്പാണെന്ന് കരുതി അങ്ങനെ തള്ളിക്കളയരുത്; അടങ്ങിയിരിക്കുന്നത് ഒരുപാട് ഔഷധഗുണങ്ങള്‍! പാവയ്ക്ക മനുഷ്യശരീരത്തിന് എങ്ങനെയൊക്കെ സഹായകമാകുന്നു എന്നറിയാം
Feb 22, 2024, 12:54 IST
കൊച്ചി: (KasargodVartha) പാവയ്ക്ക നമ്മുടെ തൊടിയില്‍ തന്നെ നട്ടുവളര്‍ത്തുന്ന ഒരു പച്ചക്കറിയാണ്. കയ്പ്പാണെങ്കിലും കറിവച്ചാല്‍ നല്ല രുചിയാണ് ഇതിന്. എന്നാല്‍ മിക്കവരും പാവയ്ക്ക കഴിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് പതിവ്. രുചിച്ചുനോക്കാതെ തന്നെ കയ്പ്പാണെന്ന് പറഞ്ഞാണ് ഇവര്‍ ഇതിനെ ഒഴിവാക്കുന്നത്. എന്നാല്‍ ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ ആരും അത് വേണ്ടെന്ന് പറയില്ല.
കയ്പേറിയതാണെങ്കിലും ശരീരത്തിന് പ്രയോജനകരമായ ഒരുപാട് ആന്റിഓക്സിഡന്റുകളുടേയും അവശ്യ ജീവകങ്ങളുടെയും അപൂര്‍വ കലവറയാണ് പാവയ്ക്ക. അതുകൊണ്ടുതന്നെ ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരിക്കലും ഇതിനെ ആരും തള്ളിക്കളയില്ല.
നിരവധി മൂലകങ്ങള്‍ അടങ്ങിയിരിക്കുന്ന പാവയ്ക്കയില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി1, ബി2, ബി3, കാല്‍സ്യം, അയേണ്‍, റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ മഗ്നീഷ്യം, ഫോസ്ഫറസ്, തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
പ്രമേഹം പരിഹരിക്കുന്നു
പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന പച്ചക്കറികളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് പാവയ്ക്കയാണ്. ഇത് കഴിഞ്ഞേ മറ്റു പച്ചക്കറികള്‍ക്കു സ്ഥാനമുള്ളൂ. ഇത് രക്തസമ്മര്‍ദം കുറച്ച് ഗ്ലൂകോസിന്റെ മെറ്റബോളിസം ഉയര്‍ത്തുന്നു. മാത്രമല്ല മസിലിന്റെ ആരോഗ്യത്തിനും പാവയ്ക്ക വളരെ നല്ലതാണ്.
കിഡ്നി സ്റ്റോണിന് പരിഹാരം
ഡോക്ടറുടെ അടുത്തുപോയി ചികിത്സ തേടാതെ തന്നെ കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ പാവയ്ക്കയ്ക്ക് പ്രത്യേക കഴിവുണ്ട്. പാവയ്ക്ക കഴിച്ചാല്‍ പിന്നെ യാതൊരു വിധത്തിലുള്ള മരുന്നും കഴിക്കേണ്ട ആവശ്യമില്ല, കിഡ്നി സ്റ്റോണിന്റെ പൊടി പോലും കാണില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
കൊളസ്ട്രോള്‍ ലെവല്‍
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന്റെ കാര്യത്തിലും പാവയ്ക്ക കഴിഞ്ഞേ മറ്റു പച്ചക്കറികള്‍ക്കു സ്ഥാനമുള്ളൂ. പാവയ്ക്ക ശരീരത്തിലെ കൊഴുപ്പ് കുറച്ച് കൊളസ്ട്രോളിന്റെ അളവ് ക്രമപ്പെടുത്തുകയും ഹൃദയാഘാത പ്രശ്നങ്ങളെ ചെറുക്കുകയും ചെയ്യുന്നു. അതിനാല്‍ കൊളസ്‌ട്രോള്‍ രോഗികള്‍ പാവയ്ക്ക പതിവായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദേശിക്കാറുണ്ട്.
കാന്‍സറിനെ പ്രതിരോധിയ്ക്കുന്നു
കാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ പാവയ്ക്കയ്ക്ക് കഴിയുന്നു. കാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കാന്‍ പാവയ്ക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
രക്തം ശുദ്ധീകരിക്കുന്നു
രക്തം ശുദ്ധീകരിക്കുന്ന കാര്യത്തിലും പാവയ്ക്ക നിര്‍ണായക പങ്ക് വഹിക്കുന്നു. രക്തം ശുദ്ധീകരിക്കപ്പെടുന്നതിലൂടെ ചര്‍മത്തിനു തിളക്കവും ലഭിയ്ക്കുന്നു.
കരളിനെ കാക്കുന്നു
കരളിനെ യാതൊരു പോറലുമേല്‍ക്കാതെ കാക്കാന്‍ പാവക്കയ്ക്ക് കഴിയും. മൂത്രാശയ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പാവയ്ക്ക പരിഹാരം കാണും.
വിറ്റാമിന്‍ കെ
വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും പ്രത്യേകതയാണ്. എല്ലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും പാവയ്ക്ക വഹിക്കുന്ന പങ്ക് വലുതാണ്.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ അല്‍പം കയ്പ്പ് സഹിക്കുന്നതില്‍ തെറ്റില്ല. ഇത് പക്ഷാഘാതത്തിനെ തടയുന്നു. മാത്രമല്ല ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന എല്ലാ വിധ അലര്‍ജികളും ഇല്ലാതാക്കുന്നു.
മുഖക്കുരു
കയ്പേറിയ മുള്ളന്‍ കഴിക്കുന്നത് മുഖക്കുരു, കട്ടപ്പൊലി, ആഴത്തിലുള്ള ചര്‍മരോഗങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രക്തധമനികള്‍, ചൊറിച്ചില്‍, സോറിയാസിസ്, റിങ് വോര്‍ം, മറ്റ് ഫംഗസ് രോഗങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നു.
നരയെ തുരത്തുന്നു
അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് പാവയ്ക്ക. പാവയ്ക്കയുടെ ജ്യൂസില്‍ കറിവേപ്പില അരച്ച മിശ്രിതം മുടി കൊഴിച്ചിലിന് നല്ലൊരു മരുന്നാണ്. ശിരോചര്‍മത്തിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പഴം നല്ലപോലെ ഉടച്ചതില്‍ പാവയ്ക്കയുടെ ജ്യൂസ് ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം. ഇത് പുരട്ടി മസാജ് ചെയ്യുന്നത് ശിരോചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും നല്ലതാണ്.
മലബന്ധം
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മലബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
അമിതവണ്ണം കുറയ്ക്കുന്നു
അമിതവണ്ണം പലരുടെയും പ്രധാന പ്രശ്‌നമാണ്. കൊഴുപ്പിനെ നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെതന്നെ പാവയ്ക്കയില്‍ കലോറിയും വളരെ കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാവയ്ക്ക ഡയറ്റില്‍ ഉള്‍പെടുത്താം.
Keywords: Amazing Benefits Of Bitter Gourd, Kochi, News, Bitter Gourd, Health Tips, Health, Doctors, Warning, Sugar, Fiber, Pimples, Kerala News.