city-gold-ad-for-blogger
Aster MIMS 10/10/2023

ബേക്കല്‍ ടൂറിസം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങാനുള്ള ബി ആര്‍ ഡി സി നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു; ബി ആര്‍ ഡി സിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍

ഉദുമ: (www.kasargodvartha.com 25.06.2019) പാതിവഴിയിലായ ബേക്കല്‍ ടൂറിസം പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ബി ആര്‍ ഡി സിയുടെ പ്രവര്‍ത്തനം മലബാറിലേക്ക് നീട്ടാനുള്ള സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര വര്‍ഷം നവ മാധ്യമ കൂട്ടായ്മയായി ജില്ലയുടെ ടൂറിസം വികസനത്തിനായി പ്രവര്‍ത്തിച്ച ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് ഇനി മുതല്‍ ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ എം ബി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ കളനാട് സ്വാഗതം പറഞ്ഞു. ടൂറിസത്തിന്റെ സാധ്യതകളെ കുറിച്ച് മണി മാധവന്‍ നമ്പ്യാര്‍ ക്ലാസെടുത്തു.
ബി എം സാദിഖ്, കെ ഇ എ ബക്കര്‍, ഡോ നജീബ്, മല്ലിക ഗോപാലന്‍, പുത്തൂര്‍ ഹംസ, പ്രദീപ് ബേക്കല്‍, മോഹന്‍ദാസ് വയലാംകുഴി, അബ്ദുല്ലക്കുഞ്ഞി ഉദുമ, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സുരേഷ് നീലേശ്വരം, ജലീല്‍ കാപ്പില്‍, മുജീബ് മാങ്ങാട്, അനില്‍, ബി കെ ശംസുദ്ദീന്‍,
കലാമണ്ഡലം ശിവ പ്രസാദ്, അനീഷ്, നാസര്‍ കാസര്‍കോട്, ഹാറൂണ്‍ ചിത്താരി, മുനീര്‍ തമന്ന, മുഹമ്മദ് യൂസുഫ്, താജുദ്ദീന്‍ ചെമ്പിരിക്ക, മുഹമ്മദ് റഫീഖ് ബേക്കല്‍, നവാസ്, ഷൗക്കത്ത് പൂച്ചക്കാട്, ബി കെ ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായി എം ബി എം അഷ്‌റഫ് (ചെയര്‍മാന്‍), സൈഫുദ്ദീന്‍ കളനാട് (ജനറല്‍ സെക്രട്ടറി), ഫാറൂഖ് കാസ്മി (ട്രഷറര്‍),
മണി മാധവന്‍ നമ്പ്യാര്‍, എ കെ. ശ്യാം പ്രസാദ് (വൈസ് ചെയര്‍മാന്മാര്‍), കെ സി ഇര്‍ഷാദ്, ബി കെ ശംസുദ്ധീന്‍ (സെക്രട്ടറിമാര്‍) എന്നിവരെയും 18 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

ബേക്കല്‍ ടൂറിസം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങാനുള്ള ബി ആര്‍ ഡി സി നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു; ബി ആര്‍ ഡി സിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Uduma, Bekal, Tourism, Bekal tourism project: BTO against BRDC
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL