Bekal Fest | ക്രിസ്മസ് രാവിൽ പാട്ടിന്റെ തിരയിളക്കം സൃഷ്ടിച്ച് എം ജി ശ്രീകുമാർ; ബേക്കലിൽ ആഘോഷത്തിന്റെ അലയൊലികൾ
Dec 26, 2023, 10:49 IST
ബേക്കൽ: (KasargodVartha) അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ നാലാം ദിനമായ ക്രിസ്മസ് രാവിൽ ആഘോഷത്തിന്റെയും ആലാപനത്തിന്റെയും അലയൊലികൾ തീർത്ത് പ്രശസ്ത പിന്നണി ഗായകൻ എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറി. മലയാളികൾ ഹൃദയത്തോട് ചേർത്ത നിരവധി ഗാനങ്ങൾ വേദിയിലെത്തി.
സ്വാമിനാഥ പരിപാലയാം സുമാം.. എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ക്രിസ്മസ് രാവായതിനാൽ നിരവധി പേരാണ് ബേക്കലിലെത്തിയത്. ഗായകരായ മൃദുല വാരിയർ , അഞ്ജു, ഹനൂന, താര, റഹ്മാൻ എന്നിവരും വിവിധ ഗാനങ്ങൾ ആലപിച്ചു.
വിസ്മയം തീർത്ത് 'ചിത്ര മ്യൂസിക്കാനോ'
ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനം ഗാന കോകിലം കെ.എസ് ചിത്രയുടെ നേതൃത്വത്തിൽ 'ചിത്ര മ്യൂസിക്കാനോ' സംഗീത നിശ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. കാസർകോടിന്റെ മണ്ണിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്നു മലയാളത്തിന്റെ വാനമ്പാടി. സംഗീത സംവിധായകൻ എം രവീന്ദ്രന്റെ പാട്ടോടു കൂടിയായിരുന്നു തുടക്കം.
അനശ്വരമായ നിരവധി മലയാള ഗാനങ്ങളുടെ പ്രവാഹത്തിൽ ബേക്കലിലെത്തിയ ജനസാഗരം അലിഞ്ഞുചേരുകയായിരുന്നു. പിന്നണി ഗായകൻ അഫ്സൽ, പിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപ രേവതി, കെ.കെ നിഷാദ്, അനാമിക എന്നിവരും ആലാപനത്തിന്റെ പാട്ടൊലിതീർത്തു.