Allegation | ബേക്കല്‍ ബീച്: ടൂറിസം ഡിപാര്‍ട്‌മെന്റ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയ സംഘം ഫെസ്റ്റിനെ വെള്ളപൂശാന്‍ മാത്രം, വിജിലന്‍സിന് നല്‍കിയ പരാതി സര്‍കാര്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്നും പരാതിക്കാരനായ ബി പി പ്രദീപ് കുമാര്‍
Jan 12, 2024, 17:42 IST
കാസര്‍കോട്: (KasargodVartha) ബേക്കല്‍ ബീച് ഒന്നാം പതിപ്പിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൂറിസം ഡിപാര്‍ട്‌മെന്റ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയ സംഘം ബേക്കല്‍ ബീച് ഫെസ്റ്റിനെ വെള്ളപൂശാന്‍ മാത്രമാണെന്നും, വിജിലന്‍സിന് നല്‍കിയ പരാതി സര്‍കാര്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്നുമുള്ള ആരോപണങ്ങളുമായി പരാതിക്കാരനായ യൂത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍.
പാര്‍കിങ്, പ്രിന്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു ഇടപാടുകളിലും വ്യക്തത വരുത്തണമെങ്കില്‍ വിജിലന്‍സ് അന്വേഷണം അനിവാര്യമാണ്. ഇപ്പോള്‍ നടക്കുന്ന ടൂറിസം വകുപ്പിന്റെ അന്വേഷണം ബീച് ഫെസ്റ്റുമായി ബന്ധപ്പെട്ട സംഘാടകരെ വെള്ളപൂശാന്‍ മാത്രമേ സാധിക്കൂ. അഴിമതി പുറത്തുകൊണ്ടുവരുന്നതിന് ഏതറ്റം വരെയുള്ള നിയമ പോരാട്ടവും നടത്തുമെന്നും ബി പി പ്രദീപ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ തന്നെ വിളിച്ച് വരുത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഓരോന്നും എടുത്തു പരിശോധിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ സമാഹരിച്ചിട്ടുണ്ടെന്നും ജി എസ് ടി യു മായി ബന്ധപ്പെട്ട പരാതിക്ക് ഇളവിന് വേണ്ടി അപേക്ഷ സംഘാടകര്‍ നല്‍കിയെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
എന്നാല്‍ ജി എസ് ടി യുമായി ബന്ധപ്പെട്ട യാതൊരു ഇളവിനും സംഘാടകര്‍ അപേക്ഷിച്ചിരുന്നില്ല. പരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണത്തിലും അവ്യക്തതയുണ്ട്. ഡിപാര്‍ട് മെന്റ് അന്വേഷണത്തില്‍ യാതൊരു കാര്യങ്ങളും പുറത്ത് വരാന്‍ സാധ്യതയില്ലെന്നും സംഘം പരിശോധിക്കുന്നത് സംഘാടകര്‍ കൃത്രിമമായി തയാറാക്കിയ രേഖകളാണെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ജി എസ് ടി യുമായി ബന്ധപ്പെട്ട യാതൊരു ഇളവിനും സംഘാടകര്‍ അപേക്ഷിച്ചിരുന്നില്ല. പരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണത്തിലും അവ്യക്തതയുണ്ട്. ഡിപാര്‍ട് മെന്റ് അന്വേഷണത്തില്‍ യാതൊരു കാര്യങ്ങളും പുറത്ത് വരാന്‍ സാധ്യതയില്ലെന്നും സംഘം പരിശോധിക്കുന്നത് സംഘാടകര്‍ കൃത്രിമമായി തയാറാക്കിയ രേഖകളാണെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
പാര്‍കിങ്, പ്രിന്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു ഇടപാടുകളിലും വ്യക്തത വരുത്തണമെങ്കില്‍ വിജിലന്‍സ് അന്വേഷണം അനിവാര്യമാണ്. ഇപ്പോള്‍ നടക്കുന്ന ടൂറിസം വകുപ്പിന്റെ അന്വേഷണം ബീച് ഫെസ്റ്റുമായി ബന്ധപ്പെട്ട സംഘാടകരെ വെള്ളപൂശാന്‍ മാത്രമേ സാധിക്കൂ. അഴിമതി പുറത്തുകൊണ്ടുവരുന്നതിന് ഏതറ്റം വരെയുള്ള നിയമ പോരാട്ടവും നടത്തുമെന്നും ബി പി പ്രദീപ് കുമാര്‍ പറഞ്ഞു.
Keywords: Bekal Beach Scam: Complainant BP Pradeep Kumar against Fest Organizer, Kasaragod, News, Bekal Beach Scam, Complainant, BP Pradeep Kumar, Allegation, Corruption, Probe, Kerala.