Kabaddi | കബഡി മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ചെന്നിക്കര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിനെ വിലക്കിയ നടപടി സ്‌റ്റേ ചെയ്‌തു
കാസർകോട്: (KasargodVartha) കബഡി മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ചെന്നിക്കര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിനെ വിലക്കിയ നടപടി കോടതി സ്‌റ്റേ ചെയ്‌തു. ജില്ലാ കബഡി ക്ലബ് കോർഡിനേഷൻ കമിറ്റിയാണ് വിലക്ക് ഏർപെടുത്തിയിരുന്നത്. ഇതിനെതിരെ ക്ലബ് സെക്രടറി കെ വിനോദ്‌കുമാർ നൽകിയ ഹർജിയിലാണ് അഡീഷണൽ മുൻസിഫ് കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായത്.
വിലക്ക് ഏർപെടുത്താൻ കോർഡിഷേൻ കമിറ്റിക്ക് അധികാരമില്ലെന്നും കബഡിയെ നിയന്ത്രിക്കുന്നത് ജില്ലാ കബഡി അസോസിയേഷനാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്ലബിനും ക്ലബിന് കീഴിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കബഡി താരങ്ങൾക്കും തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ പറയുന്നു.
Keywords: News, Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, Kabaddi, Sports, Court Verdict, Malayalam News,