Bail | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന്‍ ഉള്‍പെടെ 6 പ്രതികള്‍ക്ക് ജാമ്യം; കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും
Oct 25, 2023, 14:19 IST
കാസര്‍കോട്: (KasargodVartha) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പെടെ ആറ് പ്രതികള്‍ക്കും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും.
കെ സുരേന്ദ്രന്‍ കേസില്‍ ഒന്നാം പ്രതിയാണ്. സുരേന്ദ്രനെ കൂടാതെ, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ മണികണ്ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവര്‍ക്കുമാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ കോഴിക്കോട്ടെ അഡ്വ. പി വി ഹരി, ബിജെപി സംസ്ഥാന സെക്രടറി, അഡ്വ കെ ശ്രീകാന്ത്, അഡ്വ. സുഷമ എന്നിവരാണ് ഹാജരായത്.
മറ്റു അഞ്ചു പ്രതികള്‍ക്ക് വേണ്ടി അഡ്വ ഗിരീഷ് ബാബു, അഡ്വ കെ എസ് ചന്ദ്രശേഖര, അഡ്വ സുരേഷ് കെപി, അഡ്വ ബിന്ദു ആര്‍ എ, അഡ്വ സദാനന്ദ കാമത്ത്, അഡ്വ ശ്രീപത്മനാഭന്‍ എന്നിവരും ഹാജരായി. കോടതി സമന്‍സ് അയച്ച് ഹാജരായതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.
അമ്പതിനായിരം രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഉള്‍പെടെയുള്ള കേസ് അടുത്ത മാസം 15ന് പരിഗണിക്കും. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ ആക്ഷേപമുണ്ടെങ്കില്‍ അടുത്ത മാസം 10നുള്ളില്‍ കോടതിയെ ബോധിപ്പിക്കണം.