Police Booked | 'മാറില്‍ പിടിച്ച് അപമാനിച്ചു'; ഭര്‍ത്താവിനെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന യുവതിയെ കയറിപ്പിടിച്ചുവെന്ന് പരാതി; അഞ്ച് പേര്‍ക്കെതിരെ മാനഭംഗത്തിന് കേസ്
Feb 22, 2024, 16:15 IST
ബദിയടുക്ക: (KasargodVartha) വാടക കുടിശ്ശികയുടെ പേരില്‍ ക്വാടേര്‍സില്‍ അതിക്രമിച്ച് കയറിയ ഉടമയും സംഘവും ഭര്‍ത്താവിനെ മര്‍ദിക്കുകയും യുവതിയെ കയറിപ്പിടിച്ച് അപമാനിച്ചതായും പരാതി. അക്രമം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കളഞ്ഞുവെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് മാനഭംഗം ഉള്‍പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാടേര്‍സില്‍ താമസിക്കുന്ന കണ്ണൂര്‍ ജില്ലക്കാരിയായ 28 കാരിയുടെ പരാതിയിലാണ് ക്വാടേര്‍സ് ഉടമ ഹസൈനാര്‍, സഹോദരന്‍ ഹമീദ് കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കുമെതിരെ പൊലീസ് നടപടി.
ഇക്കഴിഞ്ഞ 20ന് രാത്രി ഏഴര മണിക്കാണ് സംഭവം. തൊട്ടടുത്ത സ്ത്രീയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തിലാണ് ക്വാടേര്‍സില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഭര്‍ത്താവിനെ മര്‍ദിക്കുകയും തടയാന്‍ ചെന്ന യുവതിയെ മുഖത്തടിക്കുകയും ചവിട്ടുകയും മാറില്‍ പിടിച്ച് അപമാനിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്തുവെന്ന പരാതിയില്‍ കേസെടുത്തത്.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Badiyadka News, Complaint, Young Woman, Attacked, Five, Husband, Police, Case, Mobile Phone, Badiyadka: Complaint that young woman attacked by Five.