city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ayatul Kursi | റമദാന്‍ വസന്തം - 2024: അറിവ് 09

(KasargodVartha) അറിവ് 09 (20.03.2024): മഹത്വമേറിയ സൂക്തമായ 'ആയത്തുല്‍ കുര്‍സിയ്യ്' ഏത് സൂറത്തിലാണ് ഉള്ളത്?

'ആയത്തുല്‍ കുര്‍സിയ്യ്'

ഖുർആനിലെ ഏറ്റവും മഹത്വമേറിയ സൂക്തമാണ് ആയത്തുല്‍ കുര്‍സിയ്യ്. അല്ലാഹു തന്നെക്കുറിച്ച് സൃഷ്ടികള്‍ക്ക് സ്വയം പരിചയപ്പെടുത്തി കൊടുക്കുന്നതാണ് ഇതിന്‍റെ ഉള്ളടക്കം. അല്ലാഹുവിന്റെ ജ്ഞാനം, കഴിവ്, അധികാരം, രക്ഷാകര്‍തൃത്വം എന്നിവയെക്കുറിച്ച് ഈ സൂക്തം സംസാരിക്കുന്നു. അല്ലാഹു പരമാധികാരം, കഴിവ്, ദൈവികത എന്നിവ കൊണ്ട് എങ്ങനെ ഏകനാകുന്നുവെന്നത് ആയത്തുല്‍ കുര്‍സിയ്യ് വ്യക്തമാക്കിത്തരുന്നു. അല്ലാഹുവിന്റെ അത്യുല്‍കൃഷ്ടങ്ങളായ പല നാമങ്ങളും മഹല്‍ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Ayatul Kursi | റമദാന്‍ വസന്തം - 2024: അറിവ് 09

‘അല്ലാഹു അല്ലാതെ വേറെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെ സമ്മതമില്ലാതെ ആ സന്നിതിയില്‍ ശുപാര്‍ശ ചെയ്യാന്‍ ആരുണ്ട്? അവരുടെ മുന്നിലും പിന്നിലുമുള്ളത് അവനറിയുന്നു. താനുദ്ദേശിച്ചതൊഴികെ അവന്‍റെ ജ്ഞാനത്തില്‍ നിന്ന് യാതൊന്നും അവരറിയില്ല. അവന്‍റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍കൊണ്ടതാണ്. അവരണ്ടും കാത്തുരക്ഷിക്കുക അവന് ഒട്ടുമോ ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമാകുന്നു', ഇതാണ് ആയത്തുല്‍ കുര്‍സിയ്യിന്റെ ഭാഷാർഥം.

Ayatul Kursi | റമദാന്‍ വസന്തം - 2024: അറിവ് 09

Keywords: Quiz, Ramadan, Religion, Islam, Quran, Surah, Wisdom, God, Ayatul Kursi, Ayatul Kursi is in which Surah?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia