Accident | നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു; ഓടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു
Dec 12, 2023, 22:56 IST
പരപ്പ: (KasargodVartha) നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഓടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. പരപ്പ എടത്തോട്ടെ ഐറിഷ് ഓടോറിക്ഷ ഡ്രൈവർ കോളിയാറിലെ സന്തോഷ് തോമസാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോളിയാർ ഇറക്കത്തിൽ വെച്ചാണ് സംഭവം. ഓടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുന്നത് കണ്ട് അതുവഴി വന്ന കാർ യാത്രക്കാർ നിർത്തി നോക്കിയപ്പോഴാണ് സന്തോഷ് തോമസിനെ വണ്ടിയിൽ കിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ പരപ്പയിലെ കാരുണ്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച രാവിലെ എടത്തോട്ടെ ഹോടെലിൽ നിന്നും ചായ കഴിച്ച് വീട്ടിലേക്ക് മടങ്ങിയ സന്തോഷ് നെഞ്ചുവേദന ഉണ്ടെന്നും
ഡോക്ടറെ കാണിക്കണം എന്നും ഭാര്യയോട് പറഞ്ഞ് ഓടോറിക്ഷ എടുത്ത് ആശുപ്രതിയിലേക്ക് പുറപ്പെട്ടതായിരുന്നുവെന്നും ഭാര്യ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും സാരമില്ലെന്ന് പറഞ്ഞാണ് പോയതെന്നും ബന്ധുക്കൾ പറഞ്ഞു.
വീടിന് അൽപം അകലെയാണ് അപകടം സംഭവിച്ചത്. പരേതനായ തോമസ് - അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റിന്റോ. മക്കൾ: ഡിൽന (നഴ്സിംഗ് വിദ്യാർഥി, മംഗ്ളുറു), അഭിഷിത്ത് (വിദ്യാർഥി, പരപ്പ ഗവ. ഹയർ സെകൻഡറി സ്കൂൾ).
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Parappa, Accident, Malayalam News, Obitaury, Auto-rickshaw went out of control and hit electric post, driver died