Obituary | ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു
Jan 8, 2024, 22:15 IST
കാഞ്ഞങ്ങാട്: (KasargodVartha) ശസ്ത്രക്രിയ കഴിഞ്ഞ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. മാവുങ്കാലിലെ ഓടോറിക്ഷ ഡ്രൈവർ പുതിയകണ്ടത്തെ അസീസ് (58) ആണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അസീസിന്റെ ഭാര്യ സുബൈദ എന്ന ഫാത്വിമ ഹൃദയ വാൽവ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
അസീസ് എല്ലാദിവസവും ഭാര്യക്ക് കൂട്ടിരിക്കാനായി എത്തുമായിരുന്നു. ഞായറാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ചപ്പോൾ ഹൃദയാഘാതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡികൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
മൃതദേഹം മാവുങ്കാൽ ഓടോറിക്ഷ സ്റ്റാൻഡിൽ പൊതുദർശനത്തിന് ശേഷം ഖബറടക്കി. മക്കൾ: നസീബ്, ഖൈറുന്നീസ. മരുമക്കൾ: ബശീർ, ശംസീന. സഹോദരങ്ങൾ: കരീം, ഖദീജ. പരേതനായ ബശീർ.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kanhangad, Treatment, Auto Driver, Hospital, Auto-rickshaw driver collapsed and died.