കാസര്‍കോട്ട് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റ ശ്രമം; നിരന്തരമുണ്ടാകുന്ന ആക്രമണം തടയാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ ഇടപെടണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്
Jan 3, 2019, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2019) കാസര്‍കോട്ട് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റ ശ്രമം. ഹര്‍ത്താലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ സുരേന്ദ്രന് മടിക്കൈ, മലയാള മനോരമ ഫോട്ടോഗ്രാഫര്‍ രാഹുല്‍ ആര് പട്ടം, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് കെ സുനില്‍കുമാര്‍ എന്നിവര്‍ക്കു നേരെയാണ് കൈയ്യേറ്റ ശ്രമമുണ്ടായത്.
മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നതു തടയാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ ഇടപെടണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാസര്‍കോട് പോലീസ് സ്റ്റേഷനു സമീപത്തായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് കെ സുനില്‍കുമാറിനു നേരെയുണ്ടായ കെയേറ്റ ശ്രമം. രണ്ടു തവണയായി ഭീഷണിയുണ്ടായി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു വിലങ്ങിടുന്ന പ്രവണതകളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞദിവസം അക്രമം ഉണ്ടായപ്പോള്‍ തന്നെ ബന്ധപ്പെട്ട അക്രമികള്‍ക്കെതിരെ വധശ്രമ വകുപ്പുകള്‍ ഉള്‍പെടെ ചേര്‍ത്ത് കേസെടുക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടിരുന്നു. ചേറ്റുകുണ്ടില്‍ അക്രമിക്കപ്പെട്ട മനോരമ ന്യൂസിലെ എം ബി ശരത്ചന്ദ്രനും, ടി ആര് ഷാനും, 24 ന്യൂസിലെ ജി എന്‍ എഫ് രഞ്ജുവും ആശുപത്രിയിലാണ്. മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ബന്ധപ്പെട്ട നേതൃത്വങ്ങള്‍ ഇടപെടണം. അക്രമം തുടരുമ്പോള്‍ കര്‍ശനമായ നിലപാടു സ്വീകരിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന് നിര്‍ബന്ധിക്കപ്പെടുമെന്നും കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് ടി എ ഷാഫിയും സെക്രട്ടറി ഒ വി സുരേഷും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KUWJ, Top-Headlines, Attack, Attack attempt against media workers in Kasaragod
< !- START disable copy paste -->