city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമസഭ സ്ഥാനാർത്ഥി നിർണയ ചർച്ച ലീഗിൽ തുടങ്ങി; മഞ്ചേശ്വരത്ത് നേതാക്കളുടെ പട; സാധ്യതാ ലിസ്റ്റ് ഇങ്ങനെ

കാസർകോട്: (www.kasargodvartha.com 08.01.2021) കേരളത്തിൽ ഭരണമാറ്റത്തിനായി കാലേകൂട്ടി സ്ഥാനാർത്ഥിയെ നിർത്താൻ മുസ്ലീം ലീഗിൽ ചർച്ച തുടങ്ങി. മഞ്ചേശ്വരത്ത് നേതാക്കളുടെ പട തന്നെ രംഗത്തുണ്ട്. ഫാഷൻ ഗോൾഡ് ഇടപാട് കേസിൽ ഉൾപ്പെട്ടതിനാൽ എം സി ഖമറുദ്ദീൻ എം എൽ എ യെ വീണ്ടും പരിഗണിക്കുകയേ ചെയ്യുന്നില്ല.

മഞ്ചേശ്വരത്ത് മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും യൂത് ലീഗ് നേതാവുമായ എ കെ എം അശ്റഫോ, വ്യവസായിയും മണ്ഡലത്തിലെ പ്രവാസി നേതാവായ അബ്ദുൾ ലത്വീഫ് ഉപ്പള ഗേറ്റോ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രവാസി  നേതാവും ഖത്തര്‍ കെ എം സി സി ദേശീയ പ്രസിഡണ്ടുമായ എസ് എ എം ബശീരിന്‍റെ പേരും പരിഗണനയിലുണ്ട്. കല്ലട്ര മാഹിൻ ഹാജിയുടെ പേരാണ് സംസ്ഥാന നേതൃത്വത്തിൻ്റെ ആലോചനയിലുള്ളതെന്നാണ് വിവരം.

നിയമസഭ സ്ഥാനാർത്ഥി നിർണയ ചർച്ച ലീഗിൽ തുടങ്ങി; മഞ്ചേശ്വരത്ത് നേതാക്കളുടെ പട; സാധ്യതാ ലിസ്റ്റ് ഇങ്ങനെ

എന്നാൽ കഴിഞ്ഞ മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പിൽ മണ്ഡലത്തിൽ നിന്നുള്ള നേതാക്കളെ സ്ഥാനാർത്ഥിയാക്കാത്തതിനാൽ പാണക്കാട്ട് പ്രഖ്യാപനം വന്നപ്പോഴുണ്ടായ പ്രതിഷേധമാണ് മണ്ഡലത്തിൽ നിന്നുള്ളവരെ പരിഗണിക്കാനുള്ള സമ്മർദ്ദം നിലനിൽക്കുന്നത്. കാൽ നൂറ്റാണ്ടിലധികമായി പുറത്ത് നിന്നുള്ളവർ മഞ്ചേശ്വരത്ത് വന്ന് മത്സരിക്കുന്നത് പ്രവർത്തകരെ വല്ലാതെ പ്രകോപിതരാക്കുന്നുണ്ട്. ഇത് കൊണ്ടാണ് എസ് എ എം ബശീറിനോ അശ്റഫിനോ ലത്വീഫ് ഉപ്പളയ്ക്കോ സാധ്യത തെളിയുന്നത്. 

ഇത് കൂടാതെ മഞ്ചേശ്വരത്തിൻ്റെ ജനകീയനായ എം എൽ എ യെന്ന് പേര് കേട്ട അന്തരിച്ച പി ബി അബ്ദുർ റസാഖിൻ്റെ മകൻ പി ബി ശഫീഖിനെ സ്ഥാനാർത്ഥിയാക്കാനും ഒരു വിഭാഗം രംഗത്തുണ്ട്. മണ്ഡലത്തിലെ ജനങ്ങൾ റദ്ദുച്ചയുടെ മകനെ സ്വീകരിക്കുമെന്ന വാദമാണ് ഈ നീക്കത്തിന് പിന്നിൽ. യൂത് ലീഗ് കാസർകോട് മണ്ഡലം ട്രഷററും ജില്ലാ പഞ്ചായത്തംഗവും കൂടിയാണ് പി ബി ശഫീഖ്. ഉപ തിരഞ്ഞെടുപ്പില്‍ ശഫീഖിന്‍റെ പേര് ഉയര്‍ന്നു വന്നിരുന്നുവെങ്കിലും തല്‍കാലം മത്സരത്തിനില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. 

ബി ജെ പി അവരുടെ കരുത്തനായ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തിനെയാണ് മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. അവസാന ഘട്ടത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ തന്നെ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത ലീഗ് തള്ളിക്കളയുന്നില്ല. സുരേന്ദ്രൻ മഞ്ചേശ്വരത്ത് ഇറങ്ങിയാൽ യൂത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി കെ ഫിറോസിനെ മഞ്ചേശ്വരത്ത് ഇറക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ ഏറെ ശ്രദ്ധേയനായ എ ജി സി ബശീറിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ലീഗിലുണ്ട്.

കാസർകോട്ട് ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയ്ക്ക് തന്നെയാണ് വലിയ മുൻതൂക്കമുള്ളത്. ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍റെ പേരും പരിഗണയിലുണ്ട്.  സിറ്റിംഗ് എം എൽ എ എൻ എ നെല്ലിക്കുന്നിനെ മൂന്നാം വട്ടവം സ്ഥാനാർത്ഥിയാക്കി ഭരണം ലഭിച്ചാൽ മന്ത്രിയാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. 

എന്നാൽ എൻ എ സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാടിലാണ്. പാർട്ടി ശക്തമായി ആവശ്യപ്പെട്ടാൽ മാത്രമേ എൻ എ മത്സര രംഗത്ത് ഇറങ്ങാൻ സാധ്യതയുള്ളു. എൻ എ മത്സരിക്കുന്നില്ലെങ്കിൽ അദ്ദേഹം മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ടാകും. പാർടിയെ നയിക്കാൻ എൻ എ യെ പോലെ കഴിവുള്ള മറ്റൊരു നേതാവ് കാസർകോട്ടില്ല.

ശനിയാഴ്ച രാവിലെ മുതൽ കാസർകോട് സിറ്റി ടവറിൽ പാർടി ജില്ലാ നേതൃയോഗം നടക്കുന്നുണ്ട്. അബ്ദുര്‍ റഹ് മാൻ കല്ലായിയും പി എം എ സലാമും ഇതിനായി വെള്ളിയാഴ്ച തന്നെ കാസർകോട്ടെത്തിയിട്ടുണ്ട്. ഈ യോഗത്തിൽ തെരെഞ്ഞടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും.

Keywords:  Kerala, News, Kasaragod, Muslim-league, Election, Manjeshwaram, BJP, Top-Headlines,  Assembly candidate selection debate begins in League.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia