city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attack | കടലാമകളെ സംരക്ഷിക്കുന്ന നെയ്‌താൽ ബീച് പാർകിൽ അതിക്രമം; സ്റ്റോൾ അജ്ഞാതർ അഗ്നിക്കിരയാക്കി

നീലേശ്വരം: (KasargodVartha) കടലാമകളെ സംരക്ഷിക്കുന്ന നീലേശ്വരം തൈക്കടപ്പുറത്തെ നെയ്‌താൽ ബീച് പാർകിൽ അതിക്രമം. ബീചിൽ ആഘോഷ പരിപാടികൾ നടത്താൻ സ്ഥലം വിട്ടു നൽകുന്ന ലെയ്ഷോർ പാർകിനോടനുബന്ധിച്ച് സ്ഥാപിച്ച കഫ്തീരിയ റീഫ്രഷ്മെൻ്റ് സ്റ്റോൾ അജ്ഞാതർ അഗ്നിക്കിരയാക്കി. വിമുക്തഭടൻ നീലേശ്വരത്തെ കെ രാജേന്ദ്രകുമാർ മാനജിംഗ് പാർട്‌ണറായ തൈക്കടപ്പുറം സ്റ്റോർ ജൻക്ഷനിലെ നെയ്‌തൽ ലെയ്ഷോർ പാർകിലാണ് സംഭവം.
   
Attack | കടലാമകളെ സംരക്ഷിക്കുന്ന നെയ്‌താൽ ബീച് പാർകിൽ അതിക്രമം; സ്റ്റോൾ അജ്ഞാതർ അഗ്നിക്കിരയാക്കി

ഫ്രിഡ്‌ജ് ഉൾപെടെ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പൂർണമായും കത്തിനശിച്ചു. ഏകദേശം ആറ് ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി രാജേന്ദ്രകുമാർ നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ തൈക്കടപ്പുറത്തുണ്ടായ അതിക്രമത്തിൻ്റെ ഭാഗമായാണ് നെയ്‌തൽ ലെയ്ഷോർ പാർകിലെ സ്ഥാപനം കത്തിക്കാൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

പ്രദേശത്തെ അയ്യപ്പ ഭജനമഠത്തിൽ പുലർച്ചെ ഭക്തിഗാനം വെച്ചതിൽ പ്രകോപിതനായ സമീപവാസിയായ അധ്യാപകൻ മഠത്തിലെ മൈക് സെറ്റും മറ്റും നശിപ്പിക്കുകയും മഠത്തിലെ ഗുരുസ്വാമിയെ കയ്യേറ്റത്തിന് മുതിരുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. പ്രകോപിതരായ പ്രദേശവാസികൾ അധ്യാപകൻ്റെ വീടുവളയുകയും ചെയ്തതോടെ വൻ സായുധ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ പിന്നീട് അധ്യാപകൻ മഠത്തിലെത്തി പരസ്യമായി മാപ്പുപറഞ്ഞതോടെയാണ് പ്രശ്നം പരിഹരിച്ചത്.
  
Attack | കടലാമകളെ സംരക്ഷിക്കുന്ന നെയ്‌താൽ ബീച് പാർകിൽ അതിക്രമം; സ്റ്റോൾ അജ്ഞാതർ അഗ്നിക്കിരയാക്കി

ശേഷം പൊലീസ് വാഹനത്തിൽ അധ്യാപകനെ വീട്ടിലെത്തിക്കുകയും അയ്യപ്പമഠം അധികൃതർ പൊലീസ് സ്റ്റേഷനിലെത്തി പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നെയ്‌താൽ പാർകിന് നേരെ തീവെപ്പ് നടന്നത്. അയ്യപ്പ ഭജന മന്ദിരത്തിൽ അക്രമം നടത്തിയതായി പരാതിയുള്ള അധ്യാപകൻ നടത്തുന്ന കടലാമ സംരക്ഷണ കേന്ദ്രമായ നെയ്‌തൽ എന്ന പേരാണ് ലെയ്ഷോർ പാർകിനുമുള്ളത്. പേരിൻ്റെ സമാനതയാവാം സ്ഥാപനം തീവെച്ച് നശിപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police, Investigation, Fire, Assault, Attack, Beach, Case, Assault at Neythal Beach Park, Nileshwaram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia