city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കാസർകോട് നഗരത്തെ ഞെട്ടിച്ച നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് വലയിൽ; അറസ്റ്റ് ഉടൻ

കാസർകോട്: (KasaragodVartha) കാസർകോട് നഗരത്തെ ഞെട്ടിച്ച നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് വലയിലായി. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.
  
Investigation | കാസർകോട് നഗരത്തെ ഞെട്ടിച്ച നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് വലയിൽ; അറസ്റ്റ് ഉടൻ

കാസർകോട് ബ്ലോക് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന വ്യാപാരഭവനിൽ നിന്ന് 1.5 ലക്ഷത്തോളം രൂപ കവർന്ന സംഭവം, നഗരത്തിലെ ബിവറേജസ് ഔട് ലെറ്റില്‍ നടന്ന കവര്‍ചാശ്രമം, പച്ചക്കറിക്കടയിലെ മോഷണം തുടങ്ങിയ കേസുകളിൽ യുവാവിന് പങ്കുള്ളതായാണ് സൂചന. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

കാസർകോട് നഗരത്തിൽ അടുത്തിടെയായി മോഷണം പെരുകിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളിലാണ് ചെറുതും വലുതുമായ കവർച്ചയും മോഷണ ശ്രമവും നടന്നത്. നഗരത്തിൽ മോഷണം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊലീസ് രാത്രികാല പട്രോളിംഗും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

റമദാൻ തിരക്ക് കാരണം പല കടകളും രാത്രി ഏറെ സമയം വരെ തുറന്ന് പ്രവർത്തിക്കുന്നതിനാൽ നഗരത്തിലുടനീളം പൊലീസ് നിരീക്ഷണവും ഏർപെടുത്തിയിരിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാൽ പഴുതടച്ചുളള പരിശോധനയും നടത്തിവരുന്നുണ്ട്.
  
Investigation | കാസർകോട് നഗരത്തെ ഞെട്ടിച്ച നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് വലയിൽ; അറസ്റ്റ് ഉടൻ

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Crime, Arrest of accused in several theft cases soon

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia