Govt Notification | സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം; ക്ഷീരസഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ ധനസഹായത്തിനുള്ള സമയപരിധി നീട്ടി; സര്‍കാര്‍ അറിയിപ്പുകള്‍
Jan 18, 2024, 17:14 IST
കാസര്‍കോട്: (KasargodVartha) സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ കുടുംബശ്രീ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് കന്നഡ ഭാഷ അറിയുന്ന വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി സൈക്കോളജി / എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദം, കന്നഡ ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 40 വയസ്സില്‍ കൂടാന്‍ പാടുള്ളതല്ല. യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള നിലവില്‍ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന 50 വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം.
സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങള്‍ / ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ / മികച്ച സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൗണ്‍സിലറായുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസ വേതനം 30,000 രൂപ. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നല്‍കണം. അപേക്ഷയ്ക്കൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം.
ഭാഗികമായി പൂരിപ്പിച്ച അവ്യക്തമായി പൂരിപ്പിച്ച അപേക്ഷ നിരസിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25ന് വൈകിട്ട് അഞ്ച് വരെ. വിലാസം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്, പിന്‍ - 671123. ഫോണ്‍ 04994 256111, 9656887301.
സംസ്ഥാന ക്ഷീരകര്‍ഷക സംഗമം 'പടവ് 2024 '; ക്ഷീരസഹകാരി അവാര്‍ഡ്, ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു
2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല അടിസ്ഥാനത്തില്‍ ജനറല്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട ക്ഷീരകര്‍ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള ക്ഷീരസഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും.
സംസ്ഥാനത്തെ ഏറ്റവും മികച്ച അപ്കോസ് / നോണ്‍ ആപ്കോസ് ക്ഷീരസംഘങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 16, 17 തീയതികളിലായി ഇടുക്കി അണക്കരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ' പടവ് 2024 ' ന്റെ വേദിയില്‍ അവാര്‍ഡ് വിതരണം ചെയ്യും.
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സമയപരിധി നീട്ടി
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജനുവരി 31 വരെ നീട്ടി. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് മെയ് 31 നു രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്.
കേരളത്തിലെ ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി പ്രൊഫഷണല്‍ കോഴ്‌സുകള്‍ പോളിടെക്‌നിക്ക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, നഴിസിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാ ഫോറം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ജനുവരി 31 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0477 2251577.
സാക്ഷ്യപത്രം ഹാജരാക്കുന്നതിനുള്ള സമയപരിധി നീട്ടി
നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന തൊഴിലാളികള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സാക്ഷ്യപത്രം ഹാജരാക്കുന്നതിനുള്ള സമയ പരിധി ഫെബ്രുവരി ഒമ്പതു വരെ നീട്ടി. സാന്ത്വന പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ പുനര്‍ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം ഹാജരാക്കണം. 60 വയസ്സിനു മുകളിലുള്ളവര്‍ പുനര്‍ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ല എന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0467 2206737.
കെല്‍ട്രോണ്‍ ജേര്‍ണലിസം പഠനം ജനുവരി 25 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്സിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9544958182. വിലാസം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തേര്‍ഡ് ഫ്ളോര്‍, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് - 673002. കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്‍ഡ് ഫ്ളോര്‍, ചെമ്പിക്കുളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം - 695014.
അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കേപ്പിന്റെ കീഴില്‍ ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ താത്ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. യോഗ്യത എംടെക്. മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം / കരിക്കുലം വിറ്റ എന്നിവ സഹിതം ജനുവരി 23ന് രാവിലെ 11നകം പ്രിന്‍സിപ്പാള്‍ മുമ്പാകെ ടെസ്റ്റ് / അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2250377, 9495646060.
മരം ഇ-ലേലം
കാസര്‍കോട് വനം ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിവിധയിനം മരങ്ങള്‍ മുറിച്ചു ശേഖരിച്ച് നീക്കം ചെയ്തു കൊണ്ടുപോകുന്നതിനുള്ള അവകാശം ഫെബ്രുവരി രണ്ടിന് എം.എസ്.ടി.സി മുഖേന ഇ-ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www(dot)mstcecommerce(dot)com ഫോണ്‍ 04994 256119.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Applications, Invited, Dairy Assistant Award, Coir Workers, Welfare Board, Extends, Deadline, Educational Grants, Government Notifications, Women, Counselor, Snehita Gender Help Desk, Ad hoc, Assistant Professor Vacancy, Timber E-Auction, Applications invited for Dairy Assistant Award; Coir Workers Welfare Board extends application deadline for educational grants; Various Government Notifications.