city-gold-ad-for-blogger
Aster MIMS 10/10/2023

Youngsters Aging | മദ്യപാനം മുതല്‍ മധുരം വരെ വയോധികരാക്കും; യുവതലമുറയില്‍ പ്രായം കൂട്ടുന്ന ഭക്ഷണങ്ങള്‍ അറിയാം

കൊച്ചി: (KasargodVartha) വയസായാലും ചെറുപ്പമുള്ളവരായിരിക്കാനാണ് ഏവര്‍ക്കും ഇഷ്ടം. എന്നാല്‍ പലപ്പോഴും, ജനിതക ഘടകങ്ങളേക്കാള്‍ ബാഹ്യഘടകങ്ങളാണ് ചര്‍മത്തിന് പ്രായമാകുന്നതിന് കാരണമാകുന്നത്. ചര്‍മത്തിന് പ്രായമാകുന്നതിന്റെ പ്രധാന കാരണമാണ് കൊളാജന്റെ കുറവ്. പ്രായം കൂടുന്തോറും ചര്‍മത്തില്‍ കാണപ്പെടുന്ന മാറ്റങ്ങളുടെ പ്രധാന കാരണവും കൊളാജന്‍ കുറയുന്നതാണ്. പ്രായമാകുന്നത് നിര്‍ണയിക്കുന്ന അമിനോ ആസിഡാണ് കൊളാജന്‍. പ്രോടീന്‍ അടിസ്ഥാനമാക്കിയുള്ള ഈ ടിഷ്യു സന്ധികള്‍, പേശികള്‍, കലകള്‍ എന്നിവയെ ബന്ധിപ്പിക്കുന്നു. ഇത് ചര്‍മത്തിന്റെ തന്മാത്രാ ഘടനയെ ശക്തമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

25 വയസ് വരെ കൊളാജന്‍ നമ്മുടെ ശരീരത്തില്‍ ധാരാളമായി ഉത്പാദിപ്പിക്കും. 25-ന് ശേഷം കൊളാജന്‍ ഉത്പാദനം എല്ലാ വര്‍ഷവും 10 മുതല്‍ 15 ശതമാനം വരെ കുറയുന്നു. പ്രായമാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് ഹൈപര്‍പിഗ് മെന്റേഷന്‍, അയഞ്ഞ ചര്‍മം അല്ലെങ്കില്‍ ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത്, കൂടാതെ മുടി നരയ്ക്കല്‍ അല്ലെങ്കില്‍ മുടി കൊഴിച്ചില്‍.

മേയ്കപിന്റെ സഹായമില്ലാതെ ചെറുപ്പം നിലനിര്‍ത്താന്‍ ജീവിതശൈലിയിലും കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. കാരണം കാണുന്നവരുടെ മുന്നില്‍ പ്രായം കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിന് കഴിയും. വാര്‍ധക്യം തടയുന്ന ഭക്ഷണങ്ങള്‍ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും പ്രായമാകുന്നത് വൈകിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രായം കൂട്ടുന്ന ഭക്ഷണങ്ങള്‍:

മധുരം: ഇതിന്റെ രുചി ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രായഭേദമില്ല. എന്നാല്‍ ഇതിന് പ്രായം കൂട്ടാനുള്ള കഴിവുണ്ടെന്നതാണ് സത്യം. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറക്കണം.

മദ്യപാനം: പുകവലിയും മദ്യപിക്കുന്നവരുടെയും ശരീരത്തില്‍ ടോക്സിന്‍ വര്‍ധിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളോടൊപ്പം പ്രായക്കൂടുതലും ഉണ്ടാക്കുന്നു.

ഉപ്പ്: ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും പ്രായം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. അത് കൊണ്ട് അധികമുള്ള ഉപ്പിനെ ഡയറ്റില്‍നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

എരിവ്: നല്ല എരിവുള്ള ഭക്ഷണങ്ങളും ഇതുപോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. അമിതമായ എരിവ് പലപ്പോഴും പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.

റെഡ് മീറ്റ്: ഇത് ചര്‍മത്തെ സംരക്ഷിക്കുന്ന കൊളജന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നു.

Youngsters Aging | മദ്യപാനം മുതല്‍ മധുരം വരെ വയോധികരാക്കും; യുവതലമുറയില്‍ പ്രായം കൂട്ടുന്ന ഭക്ഷണങ്ങള്‍ അറിയാം

പ്രായം കുറയ്ക്കും ഭക്ഷണങ്ങള്‍:

ഡാര്‍ക് ചോക്ലേറ്റ്: കൊകോ ബീന്‍സില്‍ നിന്ന് നിര്‍മിച്ച ഡാര്‍ക് ചോക്ലേറ്റ് പ്രായമാകല്‍ തടയുന്നതിനുള്ള പുതിയമാര്‍ഗമായി മാറിയിരിക്കുന്നു. കൊകോ ബീന്‍സ് ആന്റിഓക്സിഡന്റുകളാല്‍ (പോളിഫിനോളുകളും ഫ്‌ലേവനോയ്ഡുകളും) സമ്പന്നമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതില്‍ അടങ്ങിയ കൊഴുപ്പും പഞ്ചസാരയും ഒരേപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.

കറ്റാര്‍ വാഴ: ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കറ്റാര്‍ വാഴ ജ്യൂസ് രാവിലെ കഴിക്കുന്നത് നല്ലതാണ്.

തൈര്: കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തൈരിന് ചര്‍മത്തെ എപ്പോഴും ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്നു.

കടല്‍ വിഭവങ്ങള്‍: പ്രത്യേകിച്ച് മീന്‍ വിഭവങ്ങള്‍ കഴിക്കുന്നത് ശരീരത്തെ ചെറുപ്പമായി നിലനിര്‍ത്തുന്നു. ഏത് തരത്തിലുള്ള മീനാണെങ്കിലും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

തക്കാളി: തക്കാളി കഴിയ്ക്കുന്നതും നിത്യയൗവ്വനം നല്‍കുന്ന ഒന്നാണ്. മാത്രമല്ല ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും തക്കാളിയ്ക്ക് കഴിയുന്നു.

ചീര: ആരോഗ്യം നല്‍കുന്നതോടൊപ്പം നിത്യയൗവ്വനവും പ്രദാനം ചെയ്യുന്നു. കാഴ്ച ശക്തിയേയും വര്‍ധിപ്പിക്കുന്നു.

നട്സ്: ഇത് നല്‍കുന്നത്രയും ആരോഗ്യവും നിത്യയൗവ്വനവും മറ്റൊരു ഭക്ഷണങ്ങള്‍ക്കും നല്‍കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നട്സ് ഭക്ഷണശീലത്തിന്റെ ഭാഗമാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

അതേസമയം, വാര്‍ധക്യം എന്നത് ഏതൊരു മനുഷ്യനും അനിവാര്യമായ കാര്യമാണ്. ഇത് ആന്തരികവും ബാഹ്യവുമായി സംഭവിക്കുന്ന പ്രതിഭാസമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ തിളങ്ങുന്ന ചര്‍മം യുവത്വത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും പ്രായത്തിനനുസരിച്ച് ഈ ഘടകങ്ങളില്‍ മാറ്റം സംഭവിച്ചു കൊണ്ടേയിരിക്കും.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Health, Health-News, Anti-Ageing, Food, Skin, Health, Sweet, Liquor, Salt, Aloe Vera, Dark Chocolate, Red Meet, Spicy, Curd, Anti-ageing Food and Skin.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL