New Year | വിട 2023, സ്വാഗതം 2024; പ്രതീക്ഷകള്‍ നിറഞ്ഞ മറ്റൊരു പുതുവര്‍ഷം; കാസർകോടും ഏറെ സ്വപ്നം കാണുന്നു
Dec 31, 2023, 21:55 IST
കാസർകോട്: (KasargodVartha) പ്രതീക്ഷകള്‍ നിറഞ്ഞ മറ്റൊരു പുതുവര്‍ഷത്തെ വരവേൽക്കുകയാണ് ലോകം. പോയ വർഷം സമ്മാനിച്ച ദുരിതങ്ങൾ മറക്കാനും വരും കാലങ്ങൾ സന്തോഷകരമാക്കാനുമാണ് ഏവരുടെയും പ്രാർഥന. മുൻകാലങ്ങളിലെ നഷ്ടങ്ങളും സങ്കടങ്ങളും മറന്ന് ആഘോഷലഹരിയിലാണ് മലയാളികളും പുതുവർഷത്തെ സ്വാഗതം ചെയ്യുന്നത്.
പുതുവർഷത്തിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലടക്കം കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. പുതുവര്‍ഷ പരിപാടികളിൽ എക്‌സൈസ്-പൊലീസ് സംഘത്തിന്റെ നിരീക്ഷണവുമുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികൾ തടയുകയാണ് ലക്ഷ്യം. കാസർകോട്ട് ബേക്കലിലടക്കം പുതുവർഷത്തെ വരവേൽക്കാൻ ഗംഭീര പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
2024ൽ കാസർകോടിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളുടെ വർഷമാണ്. 2023 ലും കാസർകോടിന്റെ ആരോഗ്യ മേഖലയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഇപ്പോഴും ഗവ. മെഡികൽ കോളജ് യാഥാർഥ്യമായിട്ടില്ല. എന്ന് പ്രവർത്തനം ആരംഭിക്കുമെന്നത് സംബന്ധിച്ച് അധികൃതർക്ക് പോലും ഉറപ്പില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും മംഗ്ളുറു അടക്കമുള്ള അയൽ പ്രദേശങ്ങളാണ് കാസർകോട്ടുകാർക്ക് ആശ്രയം.
ജില്ലയിലെ 65 സർകാർ സ്‌കൂളിലും പ്രിൻസിപൽമാരില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. വ്യാവസായിക, കായിക, വിനോദ സഞ്ചാര മേഖലകളിലും കാസർകോട് ഏറെ സ്വപ്നം കാണുന്നുണ്ട്. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രതീക്ഷകൾ ഒരുപാടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, New Year, Malayalam News, Another New Year full of hope