city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Grand Finale | ഹാഫിസുൽ ഹിന്ദ് ഗ്രാൻഡ് ഫിനാലെയിൽ കാസർകോട് സ്വദേശി അനസ് മാലിക് കേരളത്തെ പ്രതിനിധീകരിക്കും; വിജയിക്ക് ദുബൈ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം

തളങ്കര: (KasargodVartha) വ്യാഴാഴ്ച ഇടിയങ്ങര മർകസുൽ ഫാറൂഖിയിൽ വെച്ച് നടക്കുന്ന ദുബൈ ഇന്റർ നാഷണൽ ഖുർആൻ മത്സരത്തിനുള്ള ഇൻഡ്യൻ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന ഖുർആൻ ഹിഫ്സ് ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിനെ പ്രതിനിധീകരിച്ച് കാസർകോട് നജാത് ഖുർആൻ അകാഡമിയിലെ ആദ്യ ഹാഫിസായ അനസ് മാലിക് മാറ്റുരക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതലാണ് മത്സരം ആരംഭിക്കുന്നത്.
  
Grand Finale | ഹാഫിസുൽ ഹിന്ദ് ഗ്രാൻഡ് ഫിനാലെയിൽ കാസർകോട് സ്വദേശി അനസ് മാലിക് കേരളത്തെ പ്രതിനിധീകരിക്കും; വിജയിക്ക് ദുബൈ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം

അനസ് മാലിക് അടക്കം ഇൻഡ്യയിലെ ആറ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ആറ് പേരാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഖുർആൻ മത്സരമായ ദുബൈ ഇന്റർനാഷണൽ ഖുർആൻ മത്സരത്തിൽ പങ്കെടുക്കാനുള്ള അപൂർവ ഭാഗ്യമാണ് വിജയിയെ കാത്തിരിക്കുന്നത്. വിജയിക്ക് ഹാഫിസുൽ ഹിന്ദ് അവാർഡും സമ്മാനിക്കും.
  
Grand Finale | ഹാഫിസുൽ ഹിന്ദ് ഗ്രാൻഡ് ഫിനാലെയിൽ കാസർകോട് സ്വദേശി അനസ് മാലിക് കേരളത്തെ പ്രതിനിധീകരിക്കും; വിജയിക്ക് ദുബൈ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം

ദേശീയ തലങ്ങളിലും സംസ്ഥാനതലങ്ങളിലും ഖുർആൻ ഹിഫ്സ് മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 78 മത്സരാർത്ഥികളിൽ നിന്നും മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഹാഫിസ് അനസ് മാലികിന് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനുള്ള അവസരം നൽകിയത്.

തളങ്കര നജാത് ഖുർആൻ അകാഡമിയിലെ ഹിഫ്സ് - മതഭൗതിക പഠനങ്ങൾക്ക് ശേഷം നിലവിൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന അനസ് മാലിക് തളങ്കര ദീനാറിലെ ഹനീഫ് - നുസൈബ ദമ്പതികളുടെ മകനാണ്.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Anas Malik, Hafizul Hind, Finale, Quran, Anas Malik from Kasaragod will represent Kerala in Hafizul Hind Grand Finale.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia