city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road | അണങ്കൂർ-ബെദിര മെകാഡം റോഡ് നഗരസഭയുടെ ഉദ്‌ഘാടനത്തിന് മുമ്പ് നാട്ടുകാർ തുറന്നുകൊടുത്തു; പണി ബാക്കിയുണ്ടെന്നും നഗരസഭയുടെ ഔദ്യോഗിക ഉദ്‌ഘാടനം ഉടൻ നടക്കുമെന്നും കൗൺസിലർ

കാസർകോട്: (KasargodVartha) അണങ്കൂർ-ബെദിര മെകാഡം റോഡ് നഗരസഭയുടെ ഉദ്‌ഘാടനത്തിന് മുമ്പ് നാട്ടുകാർ തുറന്നുകൊടുത്തു. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാർ റോഡിന്റെ ഉദ്‌ഘാടനം നടത്തിയത്. അണങ്കൂർ മുതൽ പെരുമ്പളക്കടവ് വരെയുള്ള റോഡ് വികസിപ്പിക്കാനാണ് തീരുമാനമെടുത്തിരുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ട് റീചിന്റെ നിർമാണം കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിന്റെ ആസ്തി വികസന തുക ഉപയോഗിച്ച് നടത്തിയിരുന്നു.

Road | അണങ്കൂർ-ബെദിര മെകാഡം റോഡ് നഗരസഭയുടെ ഉദ്‌ഘാടനത്തിന് മുമ്പ് നാട്ടുകാർ തുറന്നുകൊടുത്തു; പണി ബാക്കിയുണ്ടെന്നും നഗരസഭയുടെ ഔദ്യോഗിക ഉദ്‌ഘാടനം ഉടൻ നടക്കുമെന്നും കൗൺസിലർ

120 മീറ്റർ ആദ്യ റീചും 220 മീറ്റർ രണ്ടാമത്തെ റീചും പണി പൂർത്തിയാക്കിയിരുന്നു. തുടർന്ന് 2021 - 22 വർഷത്തെ നഗരസഭയുടെ 35 ലക്ഷം രൂപ ഉപയോഗിച്ച് മൂന്നാമത്തെ റീചും 2022 -23 വർഷത്തെ 30 ലക്ഷം രൂപ ഉപയോഗിച്ച് നാലാമത്തെ റീചും റോഡ് പണിയാണ് ഇപ്പോൾ ഏതാണ്ട് പൂർത്തിയായിരിക്കുന്നത്. കുറച്ച് ഭാഗം ടാറിങും റോഡിൽ വര ഇടലും സിഗ്നൽ സ്ഥാപിക്കുന്ന ജോലികളും മാത്രമാണ് ഇനി ബാക്കിയുള്ളത്.

കാസർകോട് നഗരസഭ മൊത്തം 65 ലക്ഷം രൂപയാണ് റോഡിന് വേണ്ടി നീക്കിവെച്ചത്. ആദ്യം നാല് മീറ്റർ വീതിയുള്ള റോഡ് നിർമിക്കാൻ തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ പ്രധിഷേധത്തെ തുടർന്ന് 5.5 മീറ്റർ ആയി മാറ്റുകയായിരുന്നു. റോഡ് നിർമിക്കേണ്ട ഉയർന്ന സ്ഥലം നിരപ്പാക്കുന്നതിന് പ്രദേശവാസിയായ ഒരാൾ 20 ലക്ഷം രൂപ ചിലവഴിച്ചിരുന്നു. ഇത് കൂടാതെ റോഡിന് വീതി കൂട്ടാനായി പലരും സ്ഥലം വിട്ട് നൽകിയിരുന്നു. ഇവരെല്ലാം ചേർന്നുള്ള ജനകീയ സമിതിയാണ് ഇപ്പോൾ റോഡ് ഉദ്‌ഘാടനം അനൗദ്യോഗികമായി നിർവഹിച്ചിരിക്കുന്നത്. മധുര പലഹാരവും പായസവും നൽകി ആഘോഷമായാണ് ഉദ്‌ഘാടനം നടന്നത്.

Road | അണങ്കൂർ-ബെദിര മെകാഡം റോഡ് നഗരസഭയുടെ ഉദ്‌ഘാടനത്തിന് മുമ്പ് നാട്ടുകാർ തുറന്നുകൊടുത്തു; പണി ബാക്കിയുണ്ടെന്നും നഗരസഭയുടെ ഔദ്യോഗിക ഉദ്‌ഘാടനം ഉടൻ നടക്കുമെന്നും കൗൺസിലർ

അതേസമയം, റോഡ് നാട്ടുകാർ ഉദ്‌ഘാടനം ചെയ്ത കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സിഗ്നൽ ഉൾപെടെയുള്ള പണി പൂർത്തിയായാലുടൻ നഗരസഭയുടെ ഔദ്യോഗിക ഉദ്‌ഘാടനം ഉണ്ടാകുമെന്നും വാർഡ് കൗൺസിലർ സമീറ അബ്ദുർ റസാഖ് കാസർകോട് വാർത്തയോട് പറഞ്ഞു. ടിപ്പു നഗർ മുതൽ - ബെദിര ജൻക്ഷൻ വരെയുള്ള റോഡാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്. ഇനി ബെദിര ജൻക്ഷൻ മുതൽ പെരുമ്പളക്കടവ് വരെയുള്ള 700 മീറ്ററോളം റോഡ് നിർമാണത്തിന് തുക കണ്ടത്തേണ്ടതുണ്ടെന്നുമാണ് കൺസിലർ പറയുന്നത്.

Keywords: News. Kerala, Kasaragod, Bedira, Anangoor, Malayalam News, Road, Road, Signal, Natives, Inauguration, Anangoor-Bedira Macadam Road inaugurated by public.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia