Road Tarring | റോഡ് ടാറിങില്‍ കൃത്രിമമെന്ന് ആരോപണം; ചോദ്യം ചെയ്യാന്‍ ചെന്ന പ്രദേശവാസികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി; ആവശ്യത്തിന് മെറ്റൽ ഉപയോഗിച്ചില്ലെന്ന്
Jan 22, 2024, 22:42 IST
ചട്ടഞ്ചാല്‍: (KasargodVartha) റോഡ് ടാറിങില്‍ കൃത്രിമമെന്ന് പരാതി. ചട്ടഞ്ചാല്‍ പാദൂര്‍ ജൻക്ഷന്‍ മുതല്‍ മൂടംബയല്‍ വരെ രണ്ട് കിലോമീറ്ററോളം റോഡ് ടാറിങും കോണ്‍ക്രീറ്റും നടക്കുന്നതിലാണ് പ്രദേശവാസികൾ കൃത്രിമമാരോപിക്കുന്നത്. 1.70 കോടി രൂപ ചിലവഴിച്ച് എംഎല്‍എ തുക ഉപയോഗിച്ചാണ് റോഡ് ടാറിങ് നടത്തുന്നത്.
നിശ്ചിത കനത്തിലല്ല റോഡ് കോണ്‍ക്രീറ്റ് ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നേരത്തെ പരാതി ഉയര്‍ന്നപ്പോള്‍ കോണ്‍ക്രീറ്റ് മിക്‌സിങില്‍ ചെറിയ മാറ്റം വരുത്തി ആക്ഷേപം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും റോഡ് ടാറിങില്‍ ആവശ്യത്തിന് മെറ്റല്‍ ഉപയോഗിച്ചില്ലെന്നും വിമർശനമുണ്ട്.
നേരത്തെ കോണ്‍ക്രീറ്റ് ചെയ്ത ചില ഭാഗം ഇപ്പോള്‍ അടര്‍ന്ന് തുടങ്ങിയിട്ടുണ്ടെന്നും പരിസരവാസികൾ പറയുന്നു. ടാറിങിലെ കൃത്രിമം ചൂണ്ടിക്കാട്ടിയവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. റോഡ് ടാറിങ് ശരിയായ രീതിയില്‍ വിലയിരുത്തുന്നതിന് നാട്ടുകാര്‍ വാട്‌സ്ആപ് ഗ്രൂപ് രൂപീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു.
ഇതിനിടയിലാണ് ടാറിങില്‍ കൃത്രിമം നടത്തുന്നതായി ആക്ഷേപമുയര്‍ന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് കയ്യേറ്റത്തിന് മുതിര്‍ന്നതെന്നാണ് ആരോപണം. നേരത്തെ കോണ്‍ക്രീറ്റ് ചെയ്ത പൊളിഞ്ഞ ഭാഗത്തുകൂടി ടാറിങ് നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കവും നടത്തിവരുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Allegation of fraud in road tarring.