city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Karate Medalist | പെണ്‍കുട്ടികള്‍ എല്ലാവരും ആയോധനകല പഠിക്കണമെന്ന് ദേശീയ സ്‌കൂള്‍ ഗെയിംസിൽ തായ്‌ക്വോന്‍ഡോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ എഎം ഫാത്വിമ; പുതിയ നേട്ടങ്ങൾ കൊയ്യാൻ കാസർകോടിന്റെ അഭിമാനതാരം

കാസര്‍കോട്: (KasargodVartha) പെണ്‍കുട്ടികള്‍ എല്ലാവരും ആയോധനകല പഠിച്ചിരിക്കുന്നത് നല്ലതായിരിക്കുമെന്ന് ദേശീയ സ്‌കൂള്‍ തായ്‌ക്വോന്‍ഡോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ വിദ്യാനഗര്‍ പടുവടുക്കത്തെ എ എം ഫാത്വിമ പറയുന്നു. പെണ്‍കുട്ടികളില്‍ ധൈര്യവും ആത്മവിശ്വാസവും ലഭിക്കാനും സ്വയരക്ഷയ്ക്കും ഇത്തരം ആയോധനകലകള്‍ ഉപകരിക്കുമെന്നും നായ്‌മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ഈ മിടുക്കി വ്യക്തമാക്കി.

Karate Medalist | പെണ്‍കുട്ടികള്‍ എല്ലാവരും ആയോധനകല പഠിക്കണമെന്ന് ദേശീയ സ്‌കൂള്‍ ഗെയിംസിൽ തായ്‌ക്വോന്‍ഡോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ എഎം ഫാത്വിമ; പുതിയ നേട്ടങ്ങൾ കൊയ്യാൻ കാസർകോടിന്റെ അഭിമാനതാരം

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന 62-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ തായ്‌ക്വോന്‍ഡോയിൽ പതിനേഴ് വയസിന് താഴെയുള്ളവരുടെ 63 കിലോ ഗ്രാം വിഭാഗത്തിലാണ് ഫാത്വിമ മികച്ച പ്രകടനത്തിലൂടെ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. അസം സ്വദേശിയായ പീഹു ആണ് സ്വര്‍ണം നേടിയത്. മധ്യപ്രദേശിലെ അങ്കിതയ്ക്കായിരുന്നു വെള്ളി. രണ്ടാംക്ലാസ് മുതല്‍ തന്നെ ഫാത്വിമ വിദ്യാനഗറിലെ തായ്‌ക്വോന്‍ഡോ അധ്യാപകനായ ജയന്‍ മാസ്റ്റർ പൊയിനാച്ചിയുടെ കീഴില്‍ ആയോധനകല അഭ്യസിച്ചുവരുന്നു.
 


തുടര്‍ച്ചയായി നാലു തവണ സംസ്ഥാന സ്വർണ മെഡല്‍ ജേതാവാണ് ഫാത്വിമ. സഹോദരിയുടെ പാത പിന്തുടര്‍ന്ന് മൂന്നാം ക്ലാസുകാരിയായ ഖദീജയും ഒന്നാം ക്ലാസുകാരന്‍ മുഹമ്മദും തായ്‌ക്വോന്‍ഡോ പരിശീലനം തുടങ്ങിയിട്ടുണ്ട്. പഠനവും തായ്‌ക്വോന്‍ഡോയും ഒരുമിച്ച് കൊണ്ടുപോകാനാണ് തന്റെ തീരുമാനമെന്നും ഈ അഭിമാന താരം പറയുന്നു. രണ്ടുതവണ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ മത്സരിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ഇപ്പോഴത്തെ മത്സരത്തിലാണ് വെങ്കലമെഡല്‍ നേടാന്‍ കഴിഞ്ഞത്.
  
Karate Medalist | പെണ്‍കുട്ടികള്‍ എല്ലാവരും ആയോധനകല പഠിക്കണമെന്ന് ദേശീയ സ്‌കൂള്‍ ഗെയിംസിൽ തായ്‌ക്വോന്‍ഡോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ എഎം ഫാത്വിമ; പുതിയ നേട്ടങ്ങൾ കൊയ്യാൻ കാസർകോടിന്റെ അഭിമാനതാരം

മധ്യപ്രദേശിലെ തണുപ്പുള്ള കാലാവസ്ഥയാണ് തായ്‌ക്വോന്‍ഡോ മത്സരത്തില്‍ ബുദ്ധിമുട്ടായി മാറിയത്. അല്ലായിരുന്നുവെങ്കില്‍ സ്വര്‍ണം തന്നെ നേടാന്‍ കഴിയുമായിരുന്നുവെന്ന് ഫാത്വിമ പറയുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ട കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷനായ എ എം അശ്‌റഫ് - ജമീല ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തമകളാണ് ഫാത്വിമ. തന്റെ നേട്ടത്തിലും പിതാവില്ലെന്ന സങ്കടം ബാക്കിയാണ്.

മാതാവ് ജമീലയുടെയും കുടുംബങ്ങളുടെയും പൂര്‍ണപിന്തുണയും ക്ലാസ് അധ്യാപിക ജ്യോതിശ്രീ, ഹെഡ്മാസ്റ്റര്‍ നാരായണന്‍, കായിക അധ്യാപിക എന്നിവരുടെയുയെല്ലാം പിന്തുണയും കരുത്തായി. നാട്ടുകാരും പടുവടുക്കത്തെ വിവിധ ക്ലബുകളും നല്‍കിയ പ്രോത്സാഹനവും വിജയത്തിന് പിന്നിലുണ്ട്. തുടര്‍ന്നും പഠനത്തോടൊപ്പം തായ്‌ക്വോന്‍ഡോ ആയോധനകലയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ചാര്‍ടേഡ് അകൗണ്ടന്റ് ആകണമെന്നാണ് തന്റെ ആഗ്രമെന്നും ഫാത്വിമ കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kasaragod, Taekwondo, Malayalam News, Sports, Student, Teacher, Gold Medal, All girls should learn martial arts, says A M Fathima.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia