AI Jobs | നിർമിത ബുദ്ധി കാരണം തൊഴിൽ നഷ്ടത്തെക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഐബിഎം ഇന്ത്യ; 'വെബ് ഡിസൈൻ, ഡാറ്റാ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ തൊഴിലവസരങ്ങളുണ്ടായി'
Feb 19, 2024, 15:25 IST
ന്യൂഡെൽഹി: (KasargodVartha) നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതിക മേഖലയിൽ വിപ്ലവം തീർത്തെങ്കിലും അത് പലരുടെയും തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടയിൽ സന്തോഷം പകരുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് ഐബിഎം ഇന്ത്യ-ദക്ഷിണേഷ്യ മാനേജിംഗ് ഡയറക്ടർ സന്ദീപ് പട്ടേൽ. യഥാർത്ഥത്തിൽ എഐ തൊഴിൽ നഷ്ടത്തെക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയും നൂതനാശയങ്ങളും കുറച്ചുകാലമായി വികസിക്കുന്നത് താൻ കാണുന്നതായും സന്ദീപ് പട്ടേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
'എഐ ഇല്ലാതാക്കുന്നതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ കാര്യങ്ങൾ കടന്നുവരുമ്പോൾ ആളുകൾ സാധാരണയായി വളരെ ഭയപ്പെടുന്നു. ഉദാഹരണത്തിന്, ഇൻ്റർനെറ്റിൻ്റെ ആവിർഭാവം ന്യൂസ്‌പേപ്പർ പ്രിൻ്റിംഗ് പോലുള്ള ചില മേഖലകളിലെ ജോലികൾ കുറയുന്നതിന് കാരണമായി, പക്ഷേ അതിൻ്റെ ഫലമായി വെബ് ഡിസൈൻ, ഡാറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ് പബ്ലിഷിംഗ് എന്നിവയിൽ ദശലക്ഷക്കണക്കിന് പുതിയ ജോലികൾ സൃഷ്ടിക്കപ്പെട്ടു', അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലെ 46 ശതമാനം കമ്പനികളും നിലവിൽ ഓട്ടോമേഷൻ, എഐ ടൂളുകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജീവനക്കാരെ പരിശീലിപ്പിക്കുകയോ സജ്ജമാക്കുകയോ ചെയ്യുന്നുണ്ട്. ഇനിയും കൂടുതൽ കാര്യങ്ങൾക്ക് ചെയ്യാനുണ്ട്. ഇത് സർക്കാർ വ്യക്തമായി അംഗീകരിക്കുന്ന കാര്യമാണ്. പുതിയ എ ഐ ടൂളുകളുമായി പ്രവർത്തിക്കാൻ സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാരും ആവേശം കാട്ടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സാഹചര്യത്തിൽ ഒരു വലിയ കൂട്ടം ആളുകളെ എങ്ങനെ പരിശീലിപ്പിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. എല്ലാവർക്കും കോഡിങ് കൈകാര്യം ചെയ്യുന്നയാളോ എഐ ഡെവലപ്പറോ ആകാൻ കഴിയില്ല. ഈ സാങ്കേതികവിദ്യകൾ വികസിക്കുമ്പോൾ അവയോടൊപ്പം പ്രവർത്തിക്കാൻ പഠിക്കേണ്ടതുണ്ടെന്നും സന്ദീപ് പട്ടേൽ പറഞ്ഞു.
ഭാവിയിൽ തൊഴിൽ സാധ്യതകൾ വർദ്ധിക്കും
ചിപ്പിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടിംഗ് ശക്തിയല്ല, സാങ്കേതിക വൈദഗ്ധ്യമാണ് ഇന്ത്യയുടെ പുരോഗതിയുടെ താക്കോലെന്നാണ് കേന്ദ്ര ഐടി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത്. എഐ-യിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യാൻ നമുക്ക് സർവകലാശാലകൾ ആവശ്യമാണെന്നും കഴിഞ്ഞ ഡിസംബറിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

എഐയുമായി ബന്ധപ്പെട്ട ജോലികൾക്കായുള്ള പ്രതിഭകളുടെ ഭാവി രൂപപ്പെടുത്തുന്നതിന് ടെക് വ്യവസായവും അക്കാദമിക് സ്ഥാപനങ്ങളും ആഗോളതലത്തിൽ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Keywords: News, National, New Delhi, Development, Rajeev Chandrasekhar, Technology, Jobs, Web Design, Data Science, Digital Marketing, IBM India, AI created more jobs in web design, data science, digital marketing and more: IBM India.
< !- START disable copy paste -->