city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election Campaign | ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ആരംഭിച്ചു, മണ്ഡലം തിരിച്ചുപിടിക്കും, ജനങ്ങൾ ഒപ്പമുണ്ടെന്ന് എംവി ബാലകൃഷ്ണൻ മാസ്റ്റർ

കാസർകോട്: (KasargodVartha) ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രചാരണം ആരംഭിച്ചു. വൈകീട്ട് നാല് മണിയോടെ കയ്യൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് ആദരാജ്ഞലികൾ അർപ്പിച്ചാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പ്രചാരണം എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.
  
Election Campaign | ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ആരംഭിച്ചു, മണ്ഡലം തിരിച്ചുപിടിക്കും, ജനങ്ങൾ ഒപ്പമുണ്ടെന്ന് എംവി ബാലകൃഷ്ണൻ മാസ്റ്റർ

സിപിഐ ജില്ലാ സെക്രടറി സി പി ബാബു അധ്യക്ഷനായി. സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ സംസാരിച്ചു. സാബു അബ്രഹാം സ്വാഗതം പറഞ്ഞു. നേതാക്കളായ പി ജനാർദനൻ, വി വി രമേശൻ, ഡോ. വി പി പി മുസ്‌തഫ, സി ജെ സജിത്ത്‌, കെ സുധാകരൻ, ഇ കുഞ്ഞിരാമൻ, രാജു കൊയ്യൻ, കെ എം ബാലകൃഷ്ണൻ, സി ബാലകൃഷ്‌ണൻ, കൈപ്രത്ത്‌ കൃഷ്‌ണൻ നമ്പ്യാർ, പി പി രാജു, ടി വി വിജയൻ, കരീം ചന്തേര, അസീസ്‌ കടപ്പുറം, സുരേഷ്‌ പുതിയേടത്ത്‌ എന്നിവർ സംബന്ധിച്ചു. കയ്യൂരിലെ ചീമേനി രക്തസാക്ഷി സ്‌മൃതി മണ്ഡപം, ചുരിക്കാടൻ കൃഷ്‌ണൻ നായർ സ്‌മൃതിമണ്ഡപം എന്നിവിടങ്ങളിലെത്തി പുഷ്‌ചചക്രം സമർപിച്ചു.

മണ്ഡലം തിരിച്ചുപിടിക്കുമെന്നും ജനങ്ങൾ ഒപ്പമുണ്ടെന്നും എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രതികരിച്ചു. കാസർകോട് തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അങ്കക്കളരിയാണ്. ഇവിടത്തെ മുക്കും മൂലയും നാഡീസ്പന്ദനവും ജനങ്ങളുടെ ആവശ്യങ്ങളും നേരിട്ടറിയാവുന്നയാളാണ് ഞാൻ. പാർലമെന്റിൽ മലയാളികളുടെ ശബ്ദമാവും. ബിജെപി ഭരണത്തിന്റെ കീഴിൽ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
Election Campaign | ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ആരംഭിച്ചു, മണ്ഡലം തിരിച്ചുപിടിക്കും, ജനങ്ങൾ ഒപ്പമുണ്ടെന്ന് എംവി ബാലകൃഷ്ണൻ മാസ്റ്റർ

എം വി ബാലകൃഷ്‌ണനെ സ്വീകരിക്കാൻ നിരവധി സ്‌ത്രീകളും പരുഷൻമാരും യുവാക്കളും കയ്യൂരിലെ സ്‌മൃതി മണ്ഡപങ്ങളിലെത്തിയിരുന്നു. കയ്യൂരിലെത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യം വിളിയുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ്‌ സ്വീകരിച്ചത്‌. സംഘടനകളുടെ ഹാരാർപണവും നടന്നു. ഡിവൈഎഫ്‌ഐ പ്രവർത്തർ ബൈക് റാലിയോടെ അടുത്ത കേന്ദ്രത്തിലേക്ക്‌ ആനയിച്ചു.

വരും ദിവസങ്ങളിൽ കല്യാശ്ശേരി (ഫെബ്രുവരി 28), കാസർകോട്‌ (29), പയ്യന്നൂർ (മാർച് ഒന്ന്), മഞ്ചേശ്വരം (രണ്ട്), തൃക്കരിപ്പൂർ (മൂന്ന്), ഉദുമ (നാല്‌), കാഞ്ഞങ്ങാട് (അഞ്ച്) എന്നിങ്ങനെ നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാപനങ്ങൾ സന്ദർശിക്കുകയും വിവിധ മേഖലകളിലെ വ്യക്തികളെ കാണുകയും ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് അങ്കത്തട്ടിലിറങ്ങിയ എൽഡിഎഫ് ഏത് വിധേയനെയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ചുവരെഴുത്തുകളും ഫ്‌ലക്‌സ് ബോർഡുകളുമായി പാർടി പ്രവർത്തകരും മണ്ഡലത്തിൽ സജീവമായി. സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
  
Election Campaign | ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ആരംഭിച്ചു, മണ്ഡലം തിരിച്ചുപിടിക്കും, ജനങ്ങൾ ഒപ്പമുണ്ടെന്ന് എംവി ബാലകൃഷ്ണൻ മാസ്റ്റർ

ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യം

സിപിഎം കാസർകോട്‌ ജില്ലാസെക്രടറിയും സംസ്ഥാന കമിറ്റിയംഗവുമായ എം വി ബാലകൃഷ്‌ണൻ (74) ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യവുമായാണ്‌ തിരഞ്ഞെടുപ്പ്‌ ഗോദയിലെത്തുന്നത്‌. കൊവ്വൽ എയുപി സ്‌കൂൾ പ്രധാനാധ്യാപകനായിരിക്കെ സ്വയം വിരമിച്ച്‌ മുഴുവൻ സമയ പാർടി പ്രവർത്തകനായി. സിപിഎം മുഴക്കോം ബ്രാഞ്ച് സെക്രടറി, അവിഭക്ത കയ്യൂർ ലോകൽ സെക്രടറി, ആദ്യകാല അധ്യാപക സംഘടനയായ കെപിടിയു ജില്ലാസെക്രടറി, എൻആർഇജി വര്‍കേഴ്സ് യൂണിയന്‍ പ്രഥമ സംസ്ഥാന സെക്രടറി, കെഎസ്‌കെടിയു സംസ്ഥാന കമിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌, ജില്ലാ പഞ്ചായത് പ്രസിഡന്റ്‌, കണ്ണൂർ സർവകലശാലാ സിൻഡികറ്റംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത് പ്രസിഡന്റിനുള്ള അംഗീകാരം രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിൽ നിന്നും ഏറ്റുവാങ്ങി. നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. 2017 ല്‍ കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്‌ വൈസ് ചെയര്‍മാനുമായിരുന്നു.

ചീമേനിയിൽ അഞ്ച്‌ സിപിഎം പ്രവർത്തകരെ പാർടി ഓഫീസിൽ തീയിട്ട്‌ കൊന്ന 1987 മാർച് 23ന് ലോകൽ സെക്രടറിയായിരുന്നു അദ്ദേഹം. ഭീതിയിലായ ഒരുദേശത്തെയാകെ ചേർത്തുപിടിച്ച്‌ മുന്നേറിയ കരുത്തുമായാണ്‌ അദ്ദേഹം ജില്ലാസെക്രടറി പദവി വരെയെത്തിയത്‌. അടിയന്തിരാവസ്ഥക്കാലത്ത്‌ ക്രൂര മർദനത്തിനും ഇരയായി. ഇക്കാലത്ത്‌ കണ്ണൂർ സെൻട്രൽ ജയിലിലും ജയിൽവാസം അനുഷ്‌ഠിച്ചു. അധ്യാപക നേതാവായിരിക്കെ കണ്ണൂരിലും കെഎസ്‌കെടിയു നേതാവായിരിക്കെ കാഞ്ഞങ്ങാട്ടും 15 ദിവസത്തിലധികം നിരാഹാരം അനുഷ്‌ഠിച്ചു.
  
Election Campaign | ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ആരംഭിച്ചു, മണ്ഡലം തിരിച്ചുപിടിക്കും, ജനങ്ങൾ ഒപ്പമുണ്ടെന്ന് എംവി ബാലകൃഷ്ണൻ മാസ്റ്റർ

മുഴക്കോത്തെ മഞ്ചേരി വീട്ടിൽ ചെറൂട്ടാര കുഞ്ഞമ്പു നായർ - ചിരുതൈ അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എം കെ പ്രേമവല്ലി (ക്ലായിക്കോട്‌ സഹകരണ ബാങ്ക്‌ മുൻ ജീവനക്കാരി). മക്കൾ: എം കെ പ്രതിഭ (അധ്യാപിക, ചട്ടഞ്ചാൽ ഹയർസെകൻഡറി സ്‌കൂൾ), എം കെ പ്രവീണ (യുകെ). മരുമക്കൾ: പി വിജയകുമാർ മംഗലശ്ശേരി, പ്രസാദ്‌ (യുകെ).
  
Election Campaign | ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ആരംഭിച്ചു, മണ്ഡലം തിരിച്ചുപിടിക്കും, ജനങ്ങൾ ഒപ്പമുണ്ടെന്ന് എംവി ബാലകൃഷ്ണൻ മാസ്റ്റർ

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, After the official announcement, LDF candidate's election campaign begins.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia