K Shreekanth | 'ശബരിമല കേസുകൾ പിൻവലിക്കാൻ ഉത്തരവിറക്കി 3 വർഷ കഴിഞ്ഞിട്ടും നടപടിയില്ല', സർകാർ അയ്യപ്പ ഭക്തരെ പീഡിപ്പിക്കുന്നുവെന്ന് അഡ്വ. കെ ശ്രീകാന്ത്
Feb 28, 2024, 12:07 IST
കാസർകോട്: (KasargodVartha) ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർകാർ ഉത്തരവിറക്കി മൂന്നു വർഷ കഴിഞ്ഞിട്ടും ജില്ലയിലെ കേസുകൾ പിൻവലിക്കാതെ അയ്യപ്പ ഭക്തരെ പീഡിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പിൻവലിക്കാൻ സർകാർ ഉത്തരവിറക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേസുകൾ പിൻവലിച്ചിരിക്കുമെന്ന ധാരണയിൽ പലരും കോടതിയിൽ ഹാജരായില്ല. ഇതിൻ്റെ മറവിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും അയ്യപ്പ ഭക്തരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള അതിശക്തമായ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാറണ്ടിന്റെ മറവിൽ തിരഞ്ഞെടുപ്പ് സമയത്ത് ഹൈന്ദവ വിശ്വാസികളിൽ അറസ്റ്റ് ചെയ്തു നടക്കാനുള്ള നീക്കമാണ് ഇവിടെ സർകാരും പൊലീസും നടത്തുന്നത്. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കേസുകൾ പിൻവലിക്കാം എന്ന് ഉറപ്പു നൽകിയ പിണറായി സർകാർ ഇപ്പോൾ വിശ്വാസവഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്നും കേസുകൾ പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

Keywords: K Shreekanth, BJP, Kasaragod, Malayalam News, Kumbla, Sabarimala, Women Entry, Case, Withdraw, Order, Strike, Parliament, Court, No Bail, Warrant, Arrest, Police, Adv K Shreekanth says government is torturing Ayyappa devotees.
< !- START disable copy paste -->