CPM | അഡ്വ. സി എച് കുഞ്ഞമ്പു സിപിഎം കാസർകോട് ജില്ലാ ആക്ടിങ് സെക്രടറി
Mar 9, 2024, 13:55 IST
കാസർകോട്: (KasargodVartha) സിപിഎം കാസർകോട് ജില്ലാ സെക്രടറിയുടെ ചുമതല അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയ്ക്ക്. സിപിഎം ജില്ലാ സെക്രടറിയായിരുന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ജില്ലാ കമിറ്റി യോഗം ചേർന്നാണ് സി എച് കുഞ്ഞമ്പുവിനെ ആക്ടിങ് സെക്രടറിയായി തിരഞ്ഞെടുത്തത്. യോഗത്തിൽ സംസ്ഥാന കമിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമിറ്റിയംഗം ഇ പി ജയരാജനും പങ്കെടുത്തു. എം വി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമായ സി എച് കുഞ്ഞമ്പു ഉദുമയിൽ നിന്നുള്ള എംഎൽഎയാണ്. ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയാണ് ജന്മനാട്. പിതാവ് അമ്പു കാരണവർ, മാതാവ് കുഞ്ഞമ്മാർ അമ്മ. ബി എ, എൽഎൽബി ബിരുദധാരിയായ കുഞ്ഞമ്പു കാസർകോട് ബാർ കൗൺസിലിൽ അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്നു. നേരത്തെ മഞ്ചേശ്വരത്ത് നിന്നും എംഎൽഎയായിട്ടുണ്ട്. ഭാര്യ സുമതി സിപിഎം ജില്ലാ സെക്രടേറിയറ്റ് അംഗമാണ്.