city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Murder case | റഫീഖ്, റിശാദ്, അസ്ഹര്‍, ഉപേന്ദ്രൻ, സിനാന്‍, സാബിത്... ഒടുവിൽ റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെവിട്ടു; കാസര്‍കോട്ട് 2008 മുതല്‍ വർഗീയ കൊലപാതകങ്ങളിൽ ജീവൻ നഷ്ടമായത് 10ലധികം പേർക്ക്; കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആശങ്ക പടർത്തുന്നു

കാസർകോട്: (KasargodVartha) ജില്ലയിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആശങ്ക പടർത്തുന്നു. കാസര്‍കോട്ട് 2008 മുതല്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 10ലധികം പേരാണ്. എന്നാൽ ഈ കേസുകളിൽ പലതിലും പ്രതികൾ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്ന കാഴ്ചയാണ് മുൻകാലങ്ങളിൽ കണ്ടത്. അർഹമായ ശിക്ഷ ലഭിക്കാത്തത് കാസർകോടിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കുമോയെന്ന ആശങ്ക നിയമ വിദഗ്ധരും സാമൂഹ്യ പ്രവർത്തകരും പങ്കുവെക്കുന്നുണ്ട്.
  
Murder case | റഫീഖ്, റിശാദ്, അസ്ഹര്‍, ഉപേന്ദ്രൻ, സിനാന്‍, സാബിത്... ഒടുവിൽ റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെവിട്ടു; കാസര്‍കോട്ട് 2008 മുതല്‍ വർഗീയ കൊലപാതകങ്ങളിൽ ജീവൻ നഷ്ടമായത് 10ലധികം പേർക്ക്; കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആശങ്ക പടർത്തുന്നു

സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി, റിശാദ്, റഫീഖ്, ഉപേന്ദ്രന്‍, അസ്ഹര്‍, സാബിത്, സൈനുല്‍ ആബിദ്, റിയാസ് മൗലവി എന്നിവരാണ് 2008 മുതല്‍ ചുരുങ്ങിയ കാലങ്ങളിൽ കാസര്‍കോട്ട് സാമുദായിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. ഇതില്‍ റഫീഖ്, റിശാദ്, അസ്ഹര്‍, ഉപേന്ദ്രൻ, സിനാന്‍, സാബിത്, ഏറ്റവും ഒടുവിലായി റിയാസ് മൗലവി വധക്കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മറ്റു കേസുകളിൽ പലതും വിചാരണ ഘട്ടത്തിലാണ്. പൊലീസ് അന്വേഷണത്തിലെ പാളിച്ചകളും പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചകളുമാണ് പല കേസുകളിലെയും പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്ന വിമർശനവുമുണ്ട്.

2017 മാർച് 20നാണ് റിയാസ് മൗലവി ക്രൂരമായി കൊല്ലപ്പെട്ടത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെയാണ് ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്നും തെളിവെടുപ്പിലും തെളിവുശേഖരണത്തിലും വീഴ്ചയുണ്ടായതായും വിധിന്യായത്തിൽ പറയുന്നു. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നത്. കൊലപാതകത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

റിയാസ് മൗലവി വധക്കേസില്‍ യുഎപിഎ ചുമത്തണമെന്ന ആവശ്യം പലരും ഉയർത്തിയിരുന്നുവെങ്കിലും അതുണ്ടായില്ല. കർശനമായ വകുപ്പുകൾ ചുമത്തിയാൽ പ്രതികൾ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്നത് തടയാമെന്നായിരുന്നു ഇവർ ഉന്നയിക്കുന്ന വാദം. വർഗീയ സംഘർഷാന്തരീക്ഷം ഉണ്ടായിരുന്ന കാസർകോട്ട് റിയാസ് മൗലവിയുടെ കൊലപാതകം വഴിത്തിരിവായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും സംഭവം നടന്ന ശേഷം ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല.

നിയമ സംവിധനത്തിന്റെ കർശന നടപടികൾ കാരണം കാസർകോട്ട് സാമുദായിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നിരുന്നില്ല. നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുന്ന ശക്തികള്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ജാഗ്രത അനിവാര്യമാണെന്നാണ് റിയാസ് മൗലവി വധക്കേസിലെ കോടതി വിധി നൽകുന്ന സന്ദേശമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
  
Murder case | റഫീഖ്, റിശാദ്, അസ്ഹര്‍, ഉപേന്ദ്രൻ, സിനാന്‍, സാബിത്... ഒടുവിൽ റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെവിട്ടു; കാസര്‍കോട്ട് 2008 മുതല്‍ വർഗീയ കൊലപാതകങ്ങളിൽ ജീവൻ നഷ്ടമായത് 10ലധികം പേർക്ക്; കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആശങ്ക പടർത്തുന്നു


Also Read - 

സിനാന്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

ഉപേന്ദ്രന്‍ വധം: എല്ലാ പ്രതികളെയും വെറുതെ വിട്ടു

സാബിത്ത് വധം: പ്രതികളെ കോടതി വെറുതെ വിട്ടത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Accused were also acquitted in Riyaz Moulavi murder case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia