Arrested | പാസ്‌പോര്‍ട് കേസിലെ പ്രതി 18 വര്‍ഷത്തിനുശേഷം അറസ്റ്റിൽ
Jan 11, 2024, 20:54 IST
കാസര്‍കോട്: (KasargodVartha) പാസ്‌പോര്‍ട് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി 18 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. കാസര്‍കോട് ടൗണ്‍ എസ് ഐ കെ പി വിനോദ് കുമാറാണ് വ്യാഴാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പണിശാലയില്‍ നിന്ന് കെ എം ശൗഖത്തലി (45) എന്നയാളെ അറസ്റ്റ് ചെയ്തത്.
നാളിതുവരെയായി പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാറന്റ് വേട്ടയ്ക്കിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗുരുരാജ്, സുകുമാരന്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.
Keywords: Top Headlines, Malayalam News, Kasargod, Crime, Case, Arrested, Police, Passport, Accused, Accused in passport case arrested after 18 years.R