city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Soccer Fest | അബൂദബി കാസ്രോട്ടാർ കൂട്ടായ്മയുടെ സോകർ ഫെസ്റ്റ് ഏഴാം സീസൺ മാർച് 2ന്; ഭിന്നശേഷിക്കാർക്കൊരു സ്നേഹസമ്മാനത്തിന്റെ മൂന്നാം ഘട്ട വിതരണം നടത്തി

കാസർകോട്: (KasargodVartha) അബൂദബി കാസ്രോട്ടാർ കൂട്ടായ്മ സ്വദേശത്തും വിദേശത്തും ചെയ്യുന്ന കാരുണ്യപ്രവർത്തനത്തിന് ഒരു വർഷത്തേക്ക് ആവശ്യമായ ധനസമാഹരണം കൂടി ലക്ഷ്യമിട്ട് നടത്തുന്ന അബൂദബി കാസ്രോട്ടാർ സോകർ ഫെസ്റ്റിന്റെ ഏഴാം സീസൺ മാർച് രണ്ടിന് അബൂദബി യൂണിവേഴ്സിറ്റി ലിമാക്സ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 
Soccer Fest | അബൂദബി കാസ്രോട്ടാർ കൂട്ടായ്മയുടെ സോകർ ഫെസ്റ്റ് ഏഴാം സീസൺ മാർച് 2ന്; ഭിന്നശേഷിക്കാർക്കൊരു സ്നേഹസമ്മാനത്തിന്റെ മൂന്നാം ഘട്ട വിതരണം നടത്തി


പ്രവാസികളായിട്ടുള്ള കാസർകോട്ടുകാരെ ഉൾപ്പെടുത്തി എട്ട് ടീമുകളായിട്ടാവും മത്സരങ്ങൾ. പുതുവർഷ പദ്ധതിയിൽപെട്ട ഭിന്നശേഷിക്കാർക്കൊരു ഓടോറിക്ഷ സ്നേഹസമ്മാനത്തിന്റെ മൂന്നാം ഘട്ട വിതരണ ഉദ്ഘാടനം തിങ്കളാഴ്ച രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. സിഐ പി അജിത് കുമാർ സാർ, എബി കുട്ടിയാനം എന്നിവർ പങ്കെടുത്തു. വാർത്താസമ്മേളനത്തിൽ മുഹമ്മദ് ആലംപാടി, ഹസൈനാർ ചേരൂർ, ജാബിർ നീർച്ചാൽ, അശ്റഫ് നാൽത്തടുക്ക എന്നിവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Soccer Fest, Malayalam News, Gulf News, Abu Dhabi Kasrotar Soccer Fest 7th Season on March 2

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia