Fire | വൻതീപ്പിടിത്തത്തിൽ 6 ഏകറോളം കൃഷി സ്ഥലം കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Feb 14, 2024, 19:57 IST
വെള്ളരിക്കുണ്ട്: (KasargodVartha) ബളാൽ പഞ്ചായതിലെ പായാളം എരൻകുന്നിൽ വൻതീപ്പിടിത്തം. ആറ് ഏകറോളം സ്ഥലം കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. പരപ്പടുക്കത്ത് എരൻ കുന്നിലെ അബൂബകറിന്റെ റബർ തോട്ടത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
പിന്നീട് ഷൈനി, ലിജോ, കരണൻ, രാഘവൻ, ഇബ്രാഹിം എന്നിവരുടെ കൃഷി സ്ഥലങ്ങളിലേക്കും തീപടർന്നു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കുറ്റിക്കോലിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനയും മണിക്കൂറുകളോളം പരിശ്രമിച്ചിട്ടാണ് തീയണച്ചത്. റബർ മരങ്ങൾക്കാണ് കൂടുതലും നാശനഷ്ടമുണ്ടായത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, About 6 acres of agricultural land spoiled in fire.