Why Abandoned? | ഒന്നിന് മുകളിൽ ഒന്നായി കൂട്ടിയിട്ട് ഇരുചക്രവാഹനങ്ങൾ! ആർക്കും വേണ്ടാതെ ഉപേക്ഷിച്ച നിലയിൽ; കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൗതുക കാഴ്ചയാകുന്നു
Jan 25, 2024, 11:19 IST
കാസർകോട്: (KasargodVartha) ആർക്കും വേണ്ടാതെ ഒന്നിന് മുകളിൽ ഒന്നായി കൂട്ടിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങൾ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൗതുക കാഴ്ചയാകുന്നു. റോഡിനോട് ചേർന്നാണ് ഉപേക്ഷിച്ച നിലയിൽ നിരവധി ഇരുചക്രവാഹനങ്ങളുള്ളത്. മിക്കവയും വള്ളിപ്പടർപ്പുകൾക്കും മാലിന്യങ്ങൾക്കുമിടയിൽ നശിച്ചുകൊണ്ടിരിക്കുകയാണ്.
വികസന പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ നിലവിൽ ഇവ ഒരു വശത്തേക്ക് കൂട്ടിയിട്ടിരിക്കുകയാണ്. പൊലീസിന്റെ ശ്രദ്ധയും ഇവയ്ക്ക് മേലുണ്ട്. മോഷ്ടിച്ച് കൊണ്ടുവന്ന് ഇവിടെ ഉപേഷിച്ചതാണോ അല്ലെങ്കിൽ ഏതെങ്കിലും കേസുകളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പൊലീസ് പരിശോധിക്കുന്നുണ്ട്. കാലങ്ങളായി ആർക്കും വേണ്ടാതെ കിടക്കുന്ന ഈ വാഹനങ്ങൾ ഏത് കേസിൽപ്പെട്ടതാണെന്നു കണ്ടെത്തുക പ്രയാസമാണ്.
വാഹനങ്ങളിൽ പെട്രോൾ, ഡീസൽ, മറ്റ് ഓയിൽ എന്നിവയുടെ അംശം അഗ്നിബാധയ്ക്കും പൊട്ടിത്തെറിക്കും കാരണമായേക്കുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളും ഇവയുടെ യന്ത്ര ഭാഗങ്ങളും പെട്രോൾ - ഡീസലുമൊക്കെ മോഷണം പോകുന്നത് പതിവ് സംഭവമാണ്. വലിയ കേസുകൾ മാത്രമാണ് പൊലീസിൽ പരാതിയുമായി എത്തുന്നത്. അതിനിടയിലാണ് ഒരുകൂട്ടം ഇരുചക്രവാഹനങ്ങൾ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Keywords: News, Malayalam News, Kasaragod, Kerala, Railway station, Crime, Petrol, Abandoned two-wheelers near the railway station.
< !- START disable copy paste -->