ഫുട്ബാൾ കളിച്ചു മടങ്ങുമ്പോൾ കാസർകോട് സ്വദേശി ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു
കുമ്പള: (www.kasargodvartha.com 12.02.2021) കാസർകോട് സ്വദേശി ദുബൈ നൈഫിൽ കുഴഞ്ഞ് വീണ് മരിച്ചു. മൊഗ്രാൽ റഹ് മത് നഗറിലെ പരേതനായ സ്വാലിഹ് - ആമിന എന്നിവരുടെ മകൻ ദിൽശാദ് (31) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിച്ചു മടങ്ങുമ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഒരു വർഷം മുമ്പാണ് ദിൽശാദിൻെറ വിവാഹം നടന്നത്. നാട്ടിൽ നിന്നും അടുത്തിടെയാണ് ദുബൈയിൽ എത്തിയത്.
ഫുട്ബാൾ താരമായും സാമൂഹ്യ സംഘടനകളിലും പ്രവർത്തിച്ചിരുന്ന ദിൽശാദ് വലിയൊരു സുഹൃദ് ബന്ധത്തിൻ്റെ ഉടമയായിരുന്നു. ദിൽശാദിൻെറ ആകസ്മിക മരണം ഞെട്ടലോടെയാണ് നാട് കേട്ടത്.
അസ്മിയാണ് ഭാര്യ. 3 സഹോദരിമാരുണ്ട്.
Keywords: Kasaragod, Kerala, Death, News, Kumbala, Mogral, Dubai, Football, Hospital, Top-Headlines, A Kasargod native collapsed and died in Dubai while returning after playing football.
< !- START disable copy paste -->