city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

A Abdur Rahman | നവകേരള സദസ് ധൂർത്തിൻ്റെ നവ മോഡലെന്ന് എ അബ്ദുർ റഹ്‌മാൻ; ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണമാണെന്നും ആരോപണം

കാസർകോട്: (KasargodVartha) മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ ചുറ്റിക്കാണാൻ നടത്തുന്ന നവകേരള സദസ് പരിപാടി ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണമാണെന്നും ജനങ്ങളുടെ പണം ധൂർത്തടിക്കാനുള്ള നവ മോഡലാണെന്നും മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആരോപിച്ചു.

A Abdur Rahman | നവകേരള സദസ് ധൂർത്തിൻ്റെ നവ മോഡലെന്ന് എ അബ്ദുർ റഹ്‌മാൻ; ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണമാണെന്നും ആരോപണം

കേരളത്തിലെ ലക്ഷക്കണക്കിന് വയോധികരും ഭിന്നശേഷിക്കാരും, വിധവകളും രോഗികളും അർഹതപ്പെട്ട പെൻഷനും സഹായങ്ങളും ലഭിക്കാതെ കടുത്ത ദുരിതമനുഭവിക്കുമ്പോളും നിത്യോപയോഗ സാധനങ്ങളുടെ വില വാനോളം ഉയർന്നു നില്ക്കുമ്പോളും കേരളീയം മാമാങ്കത്തിനായി കോടികൾ പൊടി പൊടിച്ചതിന് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഊരുചുറ്റാൻ നടത്തുന്ന സദസുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കരാറുകാരെയും, വ്യാപാരികളെയും, സംരംഭകരെയും പേടിപ്പിച്ചും പീഡിപ്പിച്ചുമാണ് സംഭാവനയും സ്പോൺസർഷിപും പരസ്യവും വാങ്ങുന്നത്. ജില്ലാ ഭരണകൂടം കൂട്ടമായാണ് സംഘടിത പിരിവ് നടത്തുന്നത്. പരിപാടിക്ക് വിഹിതം നൽകണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ സംഘങ്ങൾക്കും ഉത്തരവും നിർദേശവും നൽകിക്കഴിഞ്ഞു.

പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണിയും നൽകുന്നു. ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ജനങ്ങളെ പിഴിഞ്ഞ് അവരുടെ പണം ധൂർത്തടിക്കുന്ന ഇടത് സർകാരിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും, ഭീഷണിപ്പെടുത്തി പാർടി പരിപാടി നടത്താൻ ശ്രമിച്ചാൽ നേരിടുമെന്നും എ അബ്ദുർ റഹ്‌മാൻ കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kasaragod, A Abdur Rahman, Nava Kerala Sadas, Criticizem, Donation, Sponsorship, Advertisement, Chief Minister, Ministers, A Abdur Rahman criticizes Nava Kerala Sadas.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia