city-gold-ad-for-blogger
Aster MIMS 10/10/2023

A Abdur Rahman | തെരുവ് കച്ചവടക്കാർക്കെതിരെ വ്യാപാരികൾ പ്രഖ്യാപിച്ച സമരത്തിനെതിരെ എ അബ്ദുർ റഹ്‌മാൻ രംഗത്ത്; സ്വന്തം കഴിവ് കേട് മറക്കാനാണ് മർചൻ്റ്സ് അസോസിയേഷന്റെ സമരമെന്ന് രൂക്ഷ വിമർശനം; സ്വന്തം വാഹനങ്ങൾ കടയുടെ മുന്നിൽ പാർക് ചെയ്തതിന് ശേഷം പാർകിംഗ് സൗകര്യമില്ലെന്ന് വിലപിക്കുന്നുവെന്നും ആരോപണം

കാസർകോട്: (KasargodVartha) നഗരത്തിൽ അനധികൃതമായി നടത്തുന്ന തെരുവ് കച്ചവടം വ്യാപാരികൾക്കും വഴിയാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് കാസർകോട് മർചന്റ്‌സ് അസോസിയേഷൻ നവംബർ 28ന് പ്രഖ്യാപിച്ച പ്രതീകാത്മക തെരുവ് കച്ചവട സമരത്തിനെതിരെ എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാൻ രംഗത്തെത്തി. നിയമത്തിലുള്ള അജ്ഞതകൊണ്ടും സ്വന്തം കഴിവ് കേട് മറക്കാൻ വേണ്ടിയുമാണ് മർചന്റ്‌സ് അസോസിയേഷൻ സമരമെന്ന് അദ്ദേഹം വിമർശിച്ചു.

A Abdur Rahman | തെരുവ് കച്ചവടക്കാർക്കെതിരെ വ്യാപാരികൾ പ്രഖ്യാപിച്ച സമരത്തിനെതിരെ എ അബ്ദുർ റഹ്‌മാൻ രംഗത്ത്; സ്വന്തം കഴിവ് കേട് മറക്കാനാണ് മർചൻ്റ്സ് അസോസിയേഷന്റെ സമരമെന്ന് രൂക്ഷ വിമർശനം; സ്വന്തം വാഹനങ്ങൾ കടയുടെ മുന്നിൽ പാർക് ചെയ്തതിന് ശേഷം പാർകിംഗ് സൗകര്യമില്ലെന്ന് വിലപിക്കുന്നുവെന്നും ആരോപണം

2014ൽ പാർലമെൻ്റ് പാസാക്കിയ സ്ട്രീറ്റ് വെൻഡേഴ്സ് ആക്റ്റും അതിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഉണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ നിയമം നടപ്പാക്കിയ പട്ടണങ്ങളിൽ വഴിയോര കച്ചവടം നടത്താൻ കഴിയുകയുള്ളൂ. അതിൻ്റെ നിയന്ത്രണങ്ങൾക്കും നടത്തിപ്പിനും ടൗൺ വെൻഡിങ് കമിറ്റികൾ നിലവിലുണ്ട്. ജില്ലാതലത്തിൽ അവലോകനത്തിനായി കലക്ടർ അധ്യക്ഷനായ സമിതിയുമുണ്ട്.

കമിറ്റികളിൽ സർകാർ ഉദ്യോഗസ്ഥരോടൊപ്പം വ്യാപാരി പ്രതിനിധികളും അംഗങ്ങളാണെന്നിരിക്കെ നഗരത്തിൽ പാർകിംഗ് ഉൾപെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വ്യാപാരം വർധിപ്പിക്കാൻ പ്രവർത്തിക്കുന്നതിന് പകരം എല്ലാ പ്രശ്നങ്ങൾക്കും കാരണം തെരുവ് കച്ചവടമാണെന്ന പ്രചാരണം നടത്തുന്നത് അപഹാസ്യവും സ്വന്തം കഴിവ് കേട് മറച്ച് വെക്കലുമാണെന്ന് എ അബ്ദുർ റഹ്‌മാൻ പറഞ്ഞു.

കാസർകോട് നഗരത്തിൽ അംഗീകൃത തെരുവ് കച്ചവടക്കാരാണ് കച്ചവടം നടത്തുന്നത്. അവർക്ക് നഗരസഭ തിരിച്ചറിയൽ കാർഡുകൾ നൽകുകയും അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയുമാണ്. സ്വന്തം സ്ഥാപനത്തിന് മുൻപിൽ വഴിയോര കച്ചവടം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവരിൽ നിന്നും അനധികൃതമായി തറവാടക വാങ്ങുകയും ചെയ്യുന്ന വ്യാപാരികൾ നഗരത്തിലുണ്ട്. 

നടപ്പാത കയ്യേറി സ്വന്തം സ്ഥാപനത്തിലെ സാധനങ്ങൾ നിരത്തിവെച്ച് കച്ചവടം ചെയ്യുന്ന സ്വന്തം അംഗങ്ങളായ വ്യാപാരികളെ തിരുത്താൻ കഴിയാത്ത അസോസിയേഷൻ്റെ ഭാരവാഹികൾ കണ്ണടച്ച് ഇരുട്ട് അഭിനയിക്കുകയാണ്. വഴിയോര കച്ചവടം ഉള്ളത് കൊണ്ടാണ് തങ്ങൾക്ക് കച്ചവടം ഇല്ലാത്തത് എന്ന് പറയുന്നവർ നഗരത്തിൽ തന്നെ വഴിയോര കച്ചവടം ഇല്ലാത്ത സ്ഥലങ്ങളിൽ കച്ചവടം വർധിക്കാത്തത് എന്ത് കൊണ്ടാണെന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാപനം തുറന്ന് വെച്ച് സ്വന്തം വാഹനങ്ങൾ കടയുടെ മുന്നിൽ പാർക് ചെയ്തതിന് ശേഷം പാർകിംഗ് സൗകര്യമില്ല എന്ന് വിലപിക്കുന്നതിന് പകരം നഗരത്തിൽ വ്യാപാരം വർധിപ്പിക്കാനാവശ്യമായ പ്രായോഗിക നടപടികളെ കുറിച്ചാണ് ചിന്തിക്കേണ്ടത്. പകരം അംഗീകൃത വഴിയോര കച്ചവട തൊഴിലാളികളുടെ അന്നം മുടക്കുന്നത് അസോസിയേഷനിൽ അംഗങ്ങളായ വ്യാപാരികളെ വഞ്ചിക്കുന്നതിന് തുല്യമാണ്. വഴിയോര കച്ചവടത്തെ പുച്ഛത്തോടെ കാണുന്ന വ്യാപാരി നേതാക്കൾ പൂർവ ചരിത്രം ഓർമിക്കുന്നത് നല്ലതാണ്. 

A Abdur Rahman | തെരുവ് കച്ചവടക്കാർക്കെതിരെ വ്യാപാരികൾ പ്രഖ്യാപിച്ച സമരത്തിനെതിരെ എ അബ്ദുർ റഹ്‌മാൻ രംഗത്ത്; സ്വന്തം കഴിവ് കേട് മറക്കാനാണ് മർചൻ്റ്സ് അസോസിയേഷന്റെ സമരമെന്ന് രൂക്ഷ വിമർശനം; സ്വന്തം വാഹനങ്ങൾ കടയുടെ മുന്നിൽ പാർക് ചെയ്തതിന് ശേഷം പാർകിംഗ് സൗകര്യമില്ലെന്ന് വിലപിക്കുന്നുവെന്നും ആരോപണം

നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് നിയമ ലംഘനം നടത്താൻ ആഹ്വാനം ചെയ്യുന്ന വ്യാപാരി നേതാക്കൾ കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കാൻ തയ്യാറാവണം. കാസർകോട് നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളുടെയും ഷടർ അകത്തും കച്ചവടം പുറത്തുമാണ്. ഇത് പരസ്യമായ നിയമ ലംഘനമാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് എല്ലാവരും മനസിലാക്കുന്നത് നല്ലതായിരിക്കുമെന്നും അബ്ദുർ റഹ്‌മാൻ കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kasaragod, Traders, Malayalam News, Kasaragod Merchant Association, Protest, Trade, Parking, A Abdur Rahman against protest announced by merchants.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL