3 ബൈകുകൾ ഒരേസമയം കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
Jul 20, 2021, 23:50 IST
ചെർക്കള: (www.kasargodvartha.com 20.07.2021) മൂന്ന് ബൈകുകൾ ഒരേ സമയം കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബോവിക്കാനം പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപമാണ് അപകടം.
നെല്ലിക്കാട്ടെ അശ്റഫ് (20), മുതലപ്പാറയിലെ റിയാസ് (25), അൽത്വാഫ് (20), ബോവിക്കാനത്തെ രാഗേഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ അശ്റഫിനെയും റിയാസിനെയും മംഗളൂറു ആശുപത്രിയിലും മറ്റുള്ളവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിലും പ്രവേശിപ്പിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Accident, Bike-Accident, Bike-race, Injured, Povvel, Bovikanam, 4 injured after three bikes collided; The condition of 2 people is critical.
< !- START disable copy paste -->