ED custody | ദുബൈയിലെ ബാങ്കിൽ നിന്ന് 300 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ കാസർകോട് സ്വദേശിയായ വ്യവസായി ഇ ഡി കസ്റ്റഡിയിൽ; സിനിമയിലും പണം നിക്ഷേപിച്ചെന്ന് കണ്ടെത്തൽ
Dec 7, 2023, 18:47 IST
കൊച്ചി: (KasargodVartha) ദുബൈയിലെ ബാങ്കില്‍ നിന്ന് 300 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ കാസർകോട് സ്വദേശിയായ വ്യവസായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കസ്റ്റഡിയിലെടുത്തു. അബ്ദുർ റഹ്‌മാൻ എന്നയാളാണ് പിടിയിലായത്. ഇയാളുമായി ബന്ധമുള്ളതായി കരുതുന്ന കോഴിക്കോട്, മലപ്പുറം, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലെ 25 ഓളം കേന്ദ്രങ്ങളിലും ഇ ഡി പരിശോധന നടത്തി.
2017-18 കാലത്ത് വായ്‌പകൾ തേടി ദുബൈയിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേരളത്തിൽ സിനിമയിലടക്കം വിവിധ മേഖലകളിൽ ഈ പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.
'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലും ഇയാൾ വലിയ തോതിൽ പണം മുടക്കിയെന്നാണ് പറയുന്നത്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഹോടെലില്‍ നിന്നാണ് അബ്ദുർ റഹ്‌മാനെ ഇ ഡി കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഓഫീസിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Keywords: Kasaragod, Kochi, ED Custody, Fraud Case, Kochi, Malayalam News, Gulf, Bank, 300 cr bank fraud case: Kasaragod native in ED custody. < !- START disable copy paste -->