Arrested | മഞ്ചേശ്വരത്തെ 21 കാരന്റെ കൊലപാതകം: അടുത്ത ബന്ധുവടക്കം 3 പേർ അറസ്റ്റിൽ
Mar 7, 2024, 19:30 IST
മഞ്ചേശ്വരം: (KasargodVartha) മിയാപദവ് സ്വദേശി മൊയ്‌ദീൻ ആരിഫിനെ (21) ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അടുത്ത ബന്ധുവടക്കം മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്‍ റശീദ് (29), ശൗഖത്, സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ മരണത്തിന് കാരണമായത് മര്‍ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്ന് വ്യക്തമാക്കുന്ന പ്രാഥമിക പോസ്റ്റ് മോർടം റിപോർട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മയക്കുമരുന്ന് ലഹരിയിൽ പൊതുസ്ഥലത്ത് ബഹളം വെച്ചുവെന്ന പരാതിയെ തുടർന്ന് ഞായറാഴ്ച രാത്രി ആരിഫിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് രാത്രി തന്നെ ബന്ധുക്കൾക്കൊപ്പം യുവാവിനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് അടുത്ത ബന്ധുവായ റശീദ് അടക്കം ഒരു സംഘം ചേര്‍ന്ന് ആരിഫിനെ ക്രൂരമായി മര്‍ദിക്കുകയും രാത്രി 12 മണിയോടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നുവെന്നുമാണ് വിവരം.
അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മൃതദേഹം പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിൽ വിദഗ്ധ പോസ്റ്റ് മോർടം നടത്തുകയായിരുന്നു. ഇതിന്റെ റിപോർട് പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ചയാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദനമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്ന മറ്റ് ആറ് പ്രതികളെ പൊലീസ് അന്വേഷിച്ച് വരികയാണ്.