Seized | 'വീട്ടിൽ ചാരായം വാറ്റ്'; പിടികൂടി എക്‌സൈസ്; പ്രതി ഫോണുകൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
Mar 6, 2024, 19:32 IST
അഡൂർ: (KasargodVartha) പാണ്ടിയിൽ 20 ലിറ്റർ ചാരായവും 300 ലിറ്റർ വാഷും എക്സൈസ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. വീട് കേന്ദ്രീകരിച്ച് ചാരായ നിർമാണവും വിൽപനയും നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജേക്കബിന്റെ നിർദേശ പ്രകാരം ബദിയടുക്ക റേൻജ് പ്രിവന്റീവ് ഓഫിസർ എം കെ രവീന്ദ്രനും സംഘവും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വീടിന്റെ ചായ്‌പ്പിൽ വിൽപനയ്ക്കായി സൂക്ഷിച്ചതായിരുന്നു ചാരായവും വാഷുമെന്ന് അധികൃതർ പറഞ്ഞു. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി ഷമ്യ, ജനാർധന എൻ, മോഹനകുമാർ എൽ,ജോൺസൻ പോൾ, മനോജ് പി, എക്‌സൈസ് ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, 20 liters of arrack and 300 liters wash seized.