കുളിമുറിയില്‍ ദ്വാരമുണ്ടാക്കി മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; നിലവിളിച്ചതോടെ 19 കാരന് പിടിയിലായി
Oct 23, 2017, 10:09 IST
മലയാലപ്പുഴ: (www.kasargodvartha.com 23.10.2017) കുളിമുറിയില്‍ ദ്വാരമുണ്ടാക്കി മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച 19 കാരന് പിടിയിലായി. യുവതി നിലവിളിച്ചതോടെയാണ് 19 കാരനെ വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിലേല്പിക്കുകയും ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ടോടെ പരുത്യാനിക്കലിലാണ് സംഭവം.
അനന്ദു എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങി നോക്കിയ മാതാവ് യുവാവിനെ കാണുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരെ വിളിച്ചുകൂട്ടി പിടികൂടിയത്. പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. അനന്ദുവിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്.
Image: Representational
Image: Representational
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Mobile Phone, arrest, Police, 19 year held for capturing woman's video
Keywords: Kerala, news, Top-Headlines, Mobile Phone, arrest, Police, 19 year held for capturing woman's video