Drowned | ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് 15കാരനുള്‍പെടെ 2 മരണം
കോഴിക്കോട്: (KasargodVartha) ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവും ബന്ധുവായ 15 കാരനും മരിച്ചു. കണ്ണാഞ്ചിരി ജൗഹര്‍(39), സഹോദര പുത്രന്‍ 15കാരനായ മുഹമ്മദ് നബ്ഹാന്‍ എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഞായറാഴ്ച (26.11.2023) വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. ജൗഹറും കുടുംബവും പുഴ കാണാന്‍ എത്തിയപ്പോഴായിരുന്നു ഇരുവരും അപകടത്തില്‍പ്പെട്ടത്. പുഴയില്‍ കക്ക വാരുന്നതിനിടയിലാണ് അപകടമുണ്ടായത്. മീഞ്ചന്തയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നബ്ഹാനെ ആദ്യം കണ്ടെത്തുകയും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിന്നീടാണ് ജൗഹറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. നബ്ഹാന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
Keywords: News, Kerala, Kerala News, Death, Top-Headlines, River, Accident, Medical College, Chaliyar River, Drowned, Obituary, 15 year old boy and man drowned in Chaliyar river.