city-gold-ad-for-blogger
Aster MIMS 10/10/2023

Commentary | 12 കാരന്റെ ഫുട്‌ബോള്‍ - ക്രികറ്റ് കമന്ററി കേട്ട് നാട്ടുകാര്‍ അമ്പരന്നു! ചെക്കന്‍ കൊള്ളാം

കാസര്‍കോട്: (KasargodVartha) ഫുട്‌ബോള്‍ - ക്രികറ്റ് മത്സരങ്ങള്‍ നടക്കുന്ന മൈതാനത്ത് 12കാരന്റെ കമന്ററി കേട്ട് നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു. കളിക്കാരിലും കാണികളിലും ഒരേപോലെ ആവേശം നിറക്കുന്ന രീതിയിലാണ് പെരിയ ടി ജെ ഇ എസ് ഗാര്‍ഡിയന്‍സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ തളങ്കര ഹൊന്നമൂലയിലെ മുഹമ്മദ് ബിന്‍ മൊയ്ദീന്റെ കമന്ററികള്‍.

Commentary | 12 കാരന്റെ ഫുട്‌ബോള്‍ - ക്രികറ്റ് കമന്ററി കേട്ട് നാട്ടുകാര്‍ അമ്പരന്നു! ചെക്കന്‍ കൊള്ളാം

കമന്ററിക്ക് പുറമെ ആങ്കറിംഗിലും പ്രസംഗത്തിലും തിളങ്ങിയ മുഹമ്മദിനെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അടക്കമുള്ളവര്‍ കഴിവ് കണ്ട് അഭിനന്ദിച്ചിരുന്നു. കോവിഡിന്റെ സമയത്ത് കാസര്‍കോട് ജി യു പി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത പരിപാടിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് നടത്തിയ പ്രസംഗമാണ് അഭിനന്ദനം പിടിച്ചുപറ്റിയത്.

ഒന്നാം ക്ലാസ് മുതല്‍ തന്നെ ക്രികറ്റും ഫുട്‌ബോളും കണ്ട് കമന്ററി ഇഷ്ടപെട്ട മുഹമ്മദ് പിന്നീട് തളങ്കര പ്രീമിയര്‍ ലീഗിന്റെ ക്രികറ്റില്‍ കമന്ററി പറഞ്ഞാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്. എല്ലാ കാര്യങ്ങളിലും അസാമാന്യമായ കഴിവ് തെളിയിക്കുന്ന മുഹമ്മദിന് ഇഷ്ടപ്പെട്ട കമന്റേറ്റര്‍ പീറ്റര്‍ ഡ്രൂറി ആണ്. സൗത് ആഫ്രികയിലെ സലാലയില്‍ നടന്ന ലോക കപ് ഫുട്‌ബോള്‍ മത്സരത്തിനിടയിലാണ് ഇദ്ദേഹത്തിന്റെ കമന്ററിയില്‍ മുഹമ്മദ് ആകൃഷ്ടനായത്.

മുന്‍ കൗണ്‍സിലര്‍ കംപ്യൂടര്‍ മൊയ്ദീന്റെയും ഇപ്പോഴത്തെ കൗണ്‍സിലര്‍ സകീന മൊയ്ദീന്റെയും മൂന്ന് മക്കളില്‍ മൂത്തവനാണ് മുഹമ്മദ്. വലുതായാല്‍ ബഹിരാകാശ സഞ്ചാരിയോ മെകാനികല്‍ എന്‍ജിനീയറോ ആകണമെന്നാണ് ആഗ്രഹമെങ്കിലും കമന്ററിയും ആങ്കറിംഗും ഒരേ പോലെ ഇതോടൊപ്പം കൊണ്ടുപോകാന്‍ ഇഷ്ടപ്പെടുന്നതായും മുഹമ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തന്റെ ഹോം ഗ്രൗണ്ടായ തളങ്കരയില്‍ കമന്ററി ചെയ്യാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ചെറുപ്രായത്തില്‍ തന്നെ പ്രസരിപ്പോടെയുള്ള സംഭാഷണങ്ങള്‍ മുഹമ്മദിന്റെ വ്യക്തിത്വ വികസനത്തിലും ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. സ്‌കൂളിലെ അധ്യാപകനായ ജയദേവനും മുഹമ്മദിന്റെ കഴിവ് കണ്ട് എല്ലാ പ്രോത്സാഹങ്ങളും നല്‍കുന്നുണ്ട്.

മാതാപിതാക്കളും നാട്ടുകാരും കൂട്ടുകാരും നല്‍കുന്ന പിന്തുണയാണ് തനിക്ക് ഈ രംഗത്ത് ശോഭിക്കാന്‍ കഴിയുന്നതെന്ന് ഈ കൊച്ചുബാലന്‍ പറയുന്നു. തളങ്കര സ്റ്റേഡിയത്തില്‍ നടന്ന പൊലീസും നാട്ടുകാരും തമ്മിലുള്ള ക്രികറ്റ് മത്സരത്തിലെ കമന്റേറ്ററും ഈ കൊച്ചു ബാലനായിരുന്നു.

ഇളയ സഹോദരങ്ങളായ ഇബ്രാഹിം ബിന്‍ മൊയ്ദീന്‍ കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തിലും ബിലാല്‍ മൊയ്ദീന്‍ പെരിയയിലെ ഗാര്‍ഡിയന്‍സ് സ്‌കൂളില്‍ ഒന്നാം ക്ലാസിലും പഠിക്കുകയാണ്.
  
Commentary | 12 കാരന്റെ ഫുട്‌ബോള്‍ - ക്രികറ്റ് കമന്ററി കേട്ട് നാട്ടുകാര്‍ അമ്പരന്നു! ചെക്കന്‍ കൊള്ളാം

Keywords: News, Kerala, Kasaragod, Scool, Student, Sports, Football, Cricket, Commentary, Parents, Natives,  12 year old boy shines in commentary, Shamil.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL