Found Dead | ടൈൽസ് തൊഴിലാളി വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ
Updated: May 18, 2024, 14:09 IST
* അതിഥി തൊഴിലാളിയാണ് മരണപ്പെട്ടത്
ബേഡഡുക്ക: (KasaragodVartha) ടൈൽസ് തൊഴിലാളിയെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഉത്തർ പ്രദേശ് കനൗജ് ജില്ലയിലെ തിവ സ്വദേശിയും നായ്‌മാർമൂലയിലെ വാടക ക്വാർടേഴ്സിൽ താമസക്കാരനുമായ രാജീവ് കുമാർ (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
രാം കൃഷ്‍ണയുടെ മകനാണ് മരിച്ച രാജീവ് കുമാർ. ഭാര്യ: പൂജ. ഒരു മകളുണ്ട്. വർഷങ്ങളായി കുടുംബസമേതം കാസർകോട്ട് താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.